Evening Kerala News
banner
eveningkeralanews.bsky.social
Evening Kerala News
@eveningkeralanews.bsky.social
Evening Kerala News is a leading Malayalam News Portal in Kerala since 2009. We are aiming to introduce you to a world of highly reliable News & Stories. eveningkerala.com covers all areas of news including national, international, business, education,etc
Pinned
ഈവനിംഗ് കേരള ന്യൂസ് പോർട്ടലിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ക്ലാസിഫൈഡ് പരസ്യങ്ങൾ eveningkerala.com/topics/eveni... #classifieds
ഈവനിംഗ് കേരള ന്യൂസ് പോർട്ടലിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ക്ലാസിഫൈഡ് പരസ്യങ്ങൾ
Book Classifieds Advertisements in Evening Kerala news portal at Lowest Rates
eveningkerala.com
ഔറംഗസേബിനെ ഹീറോയായി കണക്കാക്കുന്നവർ ജവാഹർലാൽ നെഹ്റു ഔറംഗസേബിനെ രേഖപ്പെടുത്തിയതും "മതഭ്രാന്തനും ക്രൂരനായ ഭരണാധികാരി'' വായിക്കണമെന്ന് രാജ്നാഥ് സിങ് eveningkerala.com/archives/96964
ഔറംഗസേബിനെ ഹീറോയായി കണക്കാക്കുന്നവർ ജവാഹർലാൽ നെഹ്റു ഔറംഗസേബിനെ രേഖപ്പെടുത്തിയതും “മതഭ്രാന്തനും ക്രൂരനായ ഭരണാധികാരി” വായിക്കണമെന്ന് രാജ്നാഥ് സിങ്Evening Kerala News
‘Jawaharlal Nehru Also Called Aurangzeb Bigot, Cruel Ruler’ Rajnath Singh മുംബൈ ∙ മുഗൾ ഭരണാധികാരി ഔറംഗസേബിനെ ഹീറോയായി കണക്കാക്കുന്നവർ ജവാഹർലാൽ നെഹ്റുവിനെ വായിക്കണമെന്നും മതഭ്രാന്തനും ക്…
eveningkerala.com
April 21, 2025 at 9:23 AM
‘ആ തൊപ്പി ഇപ്പോൾ എന്റെ കൈയിലില്ല’; ഗണേഷ് കുമാർ പറഞ്ഞ ‘കമീഷണർ തൊപ്പി’ എവിടെ ‍?, സുരേഷ് ഗോപി പറയുന്നു

പാലക്കാട്: കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപിയെ വിമർശിച്ച് കഴിഞ്ഞ ദിവസമാണ് മന്ത്രി കെ.ബി ഗണേഷ് കുമാർ രംഗത്തെത്തിയത്. സുരേഷ് ഗോപിക്കല്ല കുഴപ്പം, അദ്ദേഹത്തെ ജയിപ്പിച്ചവർക്കാണെന്നും വർഷങ്ങൾക്ക്…
‘ആ തൊപ്പി ഇപ്പോൾ എന്റെ കൈയിലില്ല’; ഗണേഷ് കുമാർ പറഞ്ഞ ‘കമീഷണർ തൊപ്പി’ എവിടെ ‍?, സുരേഷ് ഗോപി പറയുന്നു
പാലക്കാട്: കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപിയെ വിമർശിച്ച് കഴിഞ്ഞ ദിവസമാണ് മന്ത്രി കെ.ബി ഗണേഷ് കുമാർ രംഗത്തെത്തിയത്. സുരേഷ് ഗോപിക്കല്ല കുഴപ്പം, അദ്ദേഹത്തെ ജയിപ്പിച്ചവർക്കാണെന്നും വർഷങ്ങൾക്ക് മുൻപ് ഇദ്ദേഹം ഭരത് ചന്ദ്രനായി അഭിനയിച്ച ശേഷം കാറിന്റെ പുറകിൽ എപ്പോഴും ഒരു എസ്.പിയുടെ തൊപ്പി വെച്ചാണ് സഞ്ചരിച്ചിരുന്നയാളാണെന്നും അത്രയേ അദ്ദേഹത്തെ കുറിച്ച് പറയുന്നുള്ളൂവെന്നും ഗണേഷ്കുമാർ പരിഹസിച്ചിരുന്നു. എന്നാൽ, ഗണേഷ് കുമാർ പറഞ്ഞ ‘കമീഷണർ തൊപ്പി’ ഇപ്പോൾ എവിടെയെന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. എന്നാൽ അതിന് വ്യക്തത വരുത്തി സുരേഷ് ഗോപി തന്നെ രംഗത്ത് വന്നിരിക്കുകയാണ്. തന്റെ കൈയിൽ ആ തൊപ്പിയില്ലായെന്നും ഇടുക്കി തൊടുപുഴയിൽ അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരമർദനത്തിന് ഇരയായ ഷെഫീഖ് എന്ന കുട്ടിക്ക് 2014 ൽ കൈമാറിയെന്നാണ് അദ്ദേഹം പറയുന്നത്.
biznews.co.in
April 8, 2025 at 11:44 AM
പരപ്പനങ്ങാടിയിലെ ഗോപു നന്തിലത്ത്‌ ജി മാർട്ട്‌ ഹൈടെക് ഷോറൂം ഉദ്‌ഘാടനം നാളെ

ഗോപു നന്തിലത്ത്‌ ജി മാർട്ടിന്റെ 57-ാമത്‌ ഹൈടെക് ഷോറൂം പരപ്പനങ്ങാടിയിൽ പ്രവർത്തനമാരംഭിക്കുന്നു. തിരൂർ-കോഴിക്കോട്‌ റോഡിൽ ആരംഭിക്കുന്ന പുതിയ ഷോറൂമിന്റെ ഉദ്‌ഘാടനം ഏപ്രിൽ ഒൻപതിന് രാവിലെ 10 മണിക്ക്‌ സയ്യിദ്‌ സാദിഖ്‌ അലി…
പരപ്പനങ്ങാടിയിലെ ഗോപു നന്തിലത്ത്‌ ജി മാർട്ട്‌ ഹൈടെക് ഷോറൂം ഉദ്‌ഘാടനം നാളെ
ഗോപു നന്തിലത്ത്‌ ജി മാർട്ടിന്റെ 57-ാമത്‌ ഹൈടെക് ഷോറൂം പരപ്പനങ്ങാടിയിൽ പ്രവർത്തനമാരംഭിക്കുന്നു. തിരൂർ-കോഴിക്കോട്‌ റോഡിൽ ആരംഭിക്കുന്ന പുതിയ ഷോറൂമിന്റെ ഉദ്‌ഘാടനം ഏപ്രിൽ ഒൻപതിന് രാവിലെ 10 മണിക്ക്‌ സയ്യിദ്‌ സാദിഖ്‌ അലി ശിഹാബ്‌ തങ്ങൾ നിർവഹിക്കും. ഗോപു നന്തിലത്ത്‌ ഗ്രൂപ്പ്‌ ചെയർമാൻ ഗോപു നന്തിലത്ത്‌, ഷൈനി ഗോപു നന്തിലത്ത്‌, ഡയറക്ടർ ഐശ്വര്യ നന്തിലത്ത്‌, എക്സിക്യുട്ടീവ്‌ ഡയറക്ടർ അർജുൻ നന്തിലത്ത്‌, വാർഡ്‌ കൗൺസിലർ മഞ്ജുഷാ പ്രലോഷ്‌ എന്നിവർ ചേർന്ന്‌ ഭദ്രദീപം തെളിയിക്കും. മുനിസിപ്പൽ ചെയർമാൻ ഷാഹുൽ ഹമീദ്‌ ആദ്യവിൽപ്പന നിർവഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച്‌ ഉപഭോക്താക്കൾക്കായി തിരഞ്ഞെടുത്ത ഗൃഹോപകരണങ്ങൾക്ക്‌ 70 ശതമാനം വരെ ഡിസ്‌കൗണ്ടാണ്‌ നന്തിലത്ത്‌ ജി മാർട്ട്‌ നൽകുന്നത്‌. ചില്ലാക്സ്‌ ഓഫറിലൂടെ 10 മാരുതി എസ്‌പ്രസോ കാറുകൾ നറുക്കെടുപ്പിലൂടെ സമ്മാനമായി നേടാം.
biznews.co.in
April 8, 2025 at 11:44 AM
ആരാണ് എം.എ. ബേബി? അറിയില്ല, ഗൂഗ്ൾ നോക്കേണ്ടി വരും; പരിഹാസവുമായി ത്രിപുര മുൻ മുഖ്യമന്ത്രി

ന്യൂഡൽഹി: പുതിയ സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയെ പരിഹസിച്ച് ബി.ജെ.പി നേതാവും ത്രിപുര മുൻ മുഖ്യമന്ത്രിയുമായ ബിപ്ലവ് കുമാർ. എം.എ. ബേബി ആരാണെന്നറിയാൻ ഗൂഗ്ളിൽ സെർച്ച് ചെയ്ത് നോക്കുമെന്നായിരുന്നു ബിപ്ലവ്…
ആരാണ് എം.എ. ബേബി? അറിയില്ല, ഗൂഗ്ൾ നോക്കേണ്ടി വരും; പരിഹാസവുമായി ത്രിപുര മുൻ മുഖ്യമന്ത്രി
ന്യൂഡൽഹി: പുതിയ സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയെ പരിഹസിച്ച് ബി.ജെ.പി നേതാവും ത്രിപുര മുൻ മുഖ്യമന്ത്രിയുമായ ബിപ്ലവ് കുമാർ. എം.എ. ബേബി ആരാണെന്നറിയാൻ ഗൂഗ്ളിൽ സെർച്ച് ചെയ്ത് നോക്കുമെന്നായിരുന്നു ബിപ്ലവ് കുമാറിന്‍റെ പരിഹാസം. നരേന്ദ്ര മോദി, അമിത് ഷാ, യോഗി ആദിത്യനാഥ് എന്നിവരെ പോലെ തലപ്പൊക്കമുള്ള ഒരു നേതാവ് സി.പി.എമ്മിനില്ല. വിദ്യാഭ്യാസം മാത്രമല്ല ദേശീയ തലത്തിൽ ഒരു നേതാവിനെ തീരുമാനിക്കുന്നത്. മുൻ മുഖ്യമന്ത്രിയും എം.പിയുമായ തനിക്ക് എം.എ. ബേബിയെ അറിയില്ല. എം.എ. ബേബി ആരാണെന്ന് ഗൂഗ്ൾ ചെയ്ത് നോക്കേണ്ടി വരും. പാർട്ടിയുടെ ഉന്നത സ്ഥാനത്ത് പ്രതിഷ്ഠിച്ചയാളെ തനിക്ക് പോലും വ്യക്തിപരമായി അറിയില്ല.
biznews.co.in
April 8, 2025 at 11:44 AM
ജർമനിയിൽ 250 നഴ്സിങ് ഒഴിവ്: 2.72 ലക്ഷം വരെ ശമ്പളം; നോർക്ക വഴി അപേക്ഷിക്കാം – അവസാന തീയതി ഏപ്രിൽ 14

തിരുവനന്തപുരം: കേരളത്തിൽ നിന്ന് ജർമനിയിലേയ്ക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്റിനായുള്ള (ഹോസ്പ്പിറ്റൽ) നോർക്ക ട്രിപ്പിൾ വിൻ കേരള പദ്ധതിയുടെ ഏഴാം ഘട്ടം 250 ഒഴിവുകളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി…
ജർമനിയിൽ 250 നഴ്സിങ് ഒഴിവ്: 2.72 ലക്ഷം വരെ ശമ്പളം; നോർക്ക വഴി അപേക്ഷിക്കാം – അവസാന തീയതി ഏപ്രിൽ 14
തിരുവനന്തപുരം: കേരളത്തിൽ നിന്ന് ജർമനിയിലേയ്ക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്റിനായുള്ള (ഹോസ്പ്പിറ്റൽ) നോർക്ക ട്രിപ്പിൾ വിൻ കേരള പദ്ധതിയുടെ ഏഴാം ഘട്ടം 250 ഒഴിവുകളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 14 വരെ നീട്ടി. ഉദ്യോഗാർഥികൾക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ സന്ദർശിച്ച് ലിങ്ക് വഴി അപേക്ഷ നൽകാം. ആർക്കൊക്കെ അപേക്ഷിക്കാം? കേരളീയരായ ഉദ്യോഗാർഥികൾക്ക് മാത്രമാണ് ട്രിപ്പിൾ വിന് പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക. ബി.എസ്.സി/ജനറൽ നഴ്സിങ്ങാണ് അടിസ്ഥാന യോഗ്യത. ബി.എസ്.സി/ പോസ്റ്റ് ബേസിക് ബി.എസ്.സി യോഗ്യതയുളളവർക്ക് തൊഴിൽ പരിചയം ആവശ്യമില്ല. എന്നാൽ, ജനറൽ നഴ്സിങ് പാസ്സായവർക്ക് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്. 2025 മെയ് 31ന് 38 വയസ്സ് കവിയരുത്. ജർമൻ ഭാഷ പരിജ്ഞാനം നിർബന്ധമില്ല ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കായുള്ള അഭിമുഖം മേയ് 20 മുതൽ 27 വരെ എറണാകുളത്തും തിരുവനന്തപുരത്തുമായി നടക്കും. കുറഞ്ഞ പ്രതിമാസ ശമ്പളം 2300 യൂറോയും രജിസ്റ്റേർഡ് നഴ്സ് തസ്തികയിൽ പ്രതിമാസം 2900 യൂറോയുമാണ്.
eveningkerala.com
April 8, 2025 at 6:37 AM
ഗോകുലം ഗോപാലനു വീണ്ടും എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് നോട്ടിസ്; 22ന് ചോദ്യം ചെയ്യലിന് ഹാജരാകണം

കൊച്ചി: ഗോകുലം ഗോപാലനു വീണ്ടും എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് നോട്ടിസ്. ഈ മാസം 22 ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടിസ് നൽകിയത്. ഗോകുലം ഗ്രൂപ്പിന്റെ കോഴിക്കോട്, ചെന്നൈ ഓഫിസുകളിൽ നടന്ന റെയ്ഡിനു പിന്നാലെ…
ഗോകുലം ഗോപാലനു വീണ്ടും എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് നോട്ടിസ്; 22ന് ചോദ്യം ചെയ്യലിന് ഹാജരാകണം
കൊച്ചി: ഗോകുലം ഗോപാലനു വീണ്ടും എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് നോട്ടിസ്. ഈ മാസം 22 ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടിസ് നൽകിയത്. ഗോകുലം ഗ്രൂപ്പിന്റെ കോഴിക്കോട്, ചെന്നൈ ഓഫിസുകളിൽ നടന്ന റെയ്ഡിനു പിന്നാലെ ഗോകുലം ഗോപാലനെ 6 മണിക്കൂറോളമാണ് ഇന്നലെ ചോദ്യം ചെയ്തത്. ഇതിനു പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യലിന് നോട്ടിസ് നൽകിയത്. നേരത്തെ രണ്ടു തവണ ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഗോപാലൻ ഹാജരാക്കിയ രേഖകളിൽ ഇ.ഡി പരിശോധന തുടരുകയാണെന്നാണ് വിവരം. സംശയം തോന്നിയ കാര്യങ്ങളാണ് ഇ.ഡി ചോദിച്ചതെന്ന് ഗോകുലം ഗോപാലൻ ഇന്നലെ പറഞ്ഞിരുന്നു. അതിനുള്ള ഉത്തരം കൃത്യമായി നൽകിയിട്ടുണ്ട്. മറ്റു കാര്യങ്ങളെ കുറിച്ച് ഇപ്പോൾ പറയാനാവില്ലെന്നും ഗോകുലം ഗോപാലൻ പറഞ്ഞു. കൊച്ചിയിൽ സോണൽ ഓഫിസിൽ വിളിച്ചു വരുത്തിയാണ് ഉച്ചയ്ക്ക് ഒരു മണിയോടെ ചോദ്യം ചെയ്യൽ ആരംഭിച്ചത്. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും എന്തിനാണ് വിളിപ്പിച്ചതെന്ന് അറിയില്ലെന്നും ഇ.ഡി ഓഫിസിലേക്ക് കയറുന്നതിനു മുൻപ് ഗോകുലം ഗോപാലൻ പറഞ്ഞിരുന്നു.
keralaonetv.com
April 8, 2025 at 4:46 AM
വെള്ളാപ്പള്ളിക്ക് പിന്തുണയുമായി ശശികല; ‘മലപ്പുറത്തുള്ളവർ ഏകോദര സഹോദരങ്ങൾ, പക്ഷേ…’

മലപ്പുറം: വെള്ളാപ്പള്ളി നടേശൻ മലപ്പുറം ജില്ലയെക്കുറിച്ച്​ നടത്തിയ പരാമർശങ്ങളെ പൂർണമായും പിന്തുണക്കുന്നതായി ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി. ശശികല. ഏകോദര സഹോദരങ്ങളെപ്പോലെ തന്നെയാണ്​ മലപ്പുറത്തെ…
വെള്ളാപ്പള്ളിക്ക് പിന്തുണയുമായി ശശികല; ‘മലപ്പുറത്തുള്ളവർ ഏകോദര സഹോദരങ്ങൾ, പക്ഷേ…’
മലപ്പുറം: വെള്ളാപ്പള്ളി നടേശൻ മലപ്പുറം ജില്ലയെക്കുറിച്ച്​ നടത്തിയ പരാമർശങ്ങളെ പൂർണമായും പിന്തുണക്കുന്നതായി ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി. ശശികല. ഏകോദര സഹോദരങ്ങളെപ്പോലെ തന്നെയാണ്​ മലപ്പുറത്തെ വ്യക്തിജീവിതങ്ങളും കുടുംബ ജീവിതങ്ങളുമൊക്കെ നടക്കുന്നതെന്ന് കെ.പി. ശശികല വ്യക്തമാക്കി. മലപ്പുറത്തിന്‍റെ സ്​നേഹത്തെ കുറിച്ച്​ ആരും ഞങ്ങളോട് പറയേണ്ട ആവശ്യമില്ല. ഇവിടെ മതങ്ങൾ തമ്മിലോ കുടുംബങ്ങൾ തമ്മിലോ പ്രശ്നങ്ങൾ ഉണ്ടെന്നല്ല വെള്ളാപ്പള്ളിയും ഞങ്ങളും പറയുന്നത്​. എന്നാൽ, ഇവിടത്തെ ന്യൂനപക്ഷ വിഭാഗമായ ഹൈന്ദവ വിഭാഗങ്ങൾക്ക്​ അപകർഷബോധമോ ഭീതിയോ ബാധിച്ചിട്ടു​ണ്ട്​ എന്നത്​ ഒരു സത്യമാണ്​. മലപ്പുറത്തെ ഹൈന്ദവ സമൂഹത്തെക്കുറിച്ച്​ കൃത്യമായ പഠനം നടത്താൻ കമീഷനെ നിയമിക്കണമെന്ന്​ ഹിന്ദു ഐക്യവേദി നേരത്തേ ആവശ്യപ്പെട്ടതാണ്​. ഹിന്ദു ഐക്യവേദിയുടെ പഠനങ്ങൾക്കപ്പുറമൊന്നും വെള്ളാപ്പള്ളി പറഞ്ഞിട്ടില്ല. മലപ്പുറം ജില്ലയിലെ തൊഴിലുറപ്പ്​ തൊഴിലാളികളുടെ മതപരമായ കണക്കെടുത്താൽ മനസ്സിലാവും ഒരു സമൂഹത്തിന്‍റെ പിന്നാക്കാവസ്ഥ. ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുന്നതിലും പിന്നാക്ക വിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ നൽകുന്നതിലും വലിയ അവഗണനയുണ്ട്​.
malappuramnews.in
April 8, 2025 at 3:03 AM
അ​പ​ക​ട​ക്കെ​ണി​യൊ​രു​ക്കി സം​സ്ഥാ​ന​ പാ​ത​യോ​രം

സം​സ്ഥാ​ന പാ​ത​യി​ൽ അ​പ​ക​ടം ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന പൊ​ളി​ച്ച റോ​ഡ് ച​ങ്ങ​രം​കു​ളം: സം​സ്ഥാ​ന പാ​ത​യി​ൽ റോ​ഡി​നി​രു​ഭാ​ഗ​വും അ​പ​ക​ടം വി​ത​ക്കു​ന്ന കു​ഴി​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് ഭി​ഷ​ണി​യാ​കു​ന്നു. റോ​ഡി​ന്റെ ഇ​രു​ഭാ​ഗ​ത്തും ചെ​റു​തും വ​ലു​തു​മാ​യ…
അ​പ​ക​ട​ക്കെ​ണി​യൊ​രു​ക്കി സം​സ്ഥാ​ന​ പാ​ത​യോ​രം
സം​സ്ഥാ​ന പാ​ത​യി​ൽ അ​പ​ക​ടം ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന പൊ​ളി​ച്ച റോ​ഡ് ച​ങ്ങ​രം​കു​ളം: സം​സ്ഥാ​ന പാ​ത​യി​ൽ റോ​ഡി​നി​രു​ഭാ​ഗ​വും അ​പ​ക​ടം വി​ത​ക്കു​ന്ന കു​ഴി​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് ഭി​ഷ​ണി​യാ​കു​ന്നു. റോ​ഡി​ന്റെ ഇ​രു​ഭാ​ഗ​ത്തും ചെ​റു​തും വ​ലു​തു​മാ​യ കു​ഴി​ക​ളും മ​ൺ​കൂ​ന​ക​ളും പൊ​ളി​ച്ചു കി​ട​ക്കു​ന്ന റോ​ഡും ഗ​ർ​ത്ത​ങ്ങ​ളു​മാ​ണ് അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്ന​ത്. തൃ​ശൂ​ർ-​കു​റ്റി​പ്പു​റം സം​സ്ഥാ​ന​പാ​ത​യി​ൽ ച​ങ്ങ​രം​കു​ളം പൊ​ലീ​സ് സ്റ്റേ​ഷ​ൻ മു​ത​ൽ മേ​ലെ മാ​ന്ത​ടം വ​രെ ഭാ​ഗ​ങ്ങ​ളി​ലാ​ണ് കു​ഴി​ക​ളു​ള്ള​ത്. സ്വ​കാ​ര്യ ടെ​ലി​ഫോ​ൺ ക​മ്പ​നി കേ​ബി​ൾ സ്ഥാ​പി​ക്കാ​ൻ കു​ഴി​ച്ച​താ​ണ് കൃ​ത്യ​മാ​യി മൂ​ടാ​തെ കി​ട​ക്കു​ന്ന​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഇ​തി​ൽ കു​ടു​ങ്ങു​ന്ന​ത് പ​തി​വാ​ണ്. പാ​ത​യു​ടെ ഇ​രു​ഭാ​ഗ​ത്തും പൊ​ളി​ച്ച​ശേ​ഷം ടാ​റി​ങ് ന​ട​ത്താ​തെ കി​ട​ക്കു​ന്ന മെ​റ്റ​ലു​ക​ളും മു​ഴു​വ​ൻ ഗ്രാ​മീ​ണ റോ​ഡു​ക​ളെ​യും സം​സ്ഥാ​ന പാ​ത​യു​മാ​യി ബ​ന്ധി​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ലെ വ​ലി​യ കു​ഴി​ക​ളും ഭീ​ഷ​ണി​യാ​കു​ന്നു. റോ​ഡ് പൊ​ളി​ച്ച് പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ച ശേ​ഷം ടാ​റി​ങ് ന​ട​ത്താ​ത്ത ഭാ​ഗ​ങ്ങ​ളി​ൽ കൂ​ട്ടി​യി​ട്ട മെ​റ്റ​ലു​ക​ളി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ വീ​ണ് അ​പ​ക​ടം പ​തി​വാ​യി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ മെ​റ്റ​ൽ ഉ​യ​ർ​ന്നു​കി​ട​ക്കു​ന്ന എ​ട​പ്പാ​ൾ അ​ങ്ങാ​ടി​യി​ൽ തൃ​ശൂ​ർ റോ​ഡി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ മൂ​ന്നു ബൈ​ക്കു​ക​ൾ അ​പ​ക​ട​ത്തി​ൽ​പെ​ട്ടി​രു​ന്നു. ജ​ല​ജീ​വ​ൻ പ​ദ്ധ​തി​ക്കാ​യി പൊ​ളി​ച്ച ടാ​റി​ങ് ന​ട​ത്താ​ത്ത ഭാ​ഗ​ങ്ങ​ളി​ൽ ഉ​ട​ൻ ടാ​റി​ങ് ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ക​യാ​ണ്.
malappuramnews.in
April 8, 2025 at 3:03 AM
9.69 ശതമാനം വളർച്ച രേഖപ്പെടുത്തി തമിഴ്നാട്

ദില്ലി: 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൈവരിച്ച സംസ്ഥാനം തമിഴ്നാടെന്ന് റിപ്പോർട്ട്. 9.69 ശതമാനം വളർച്ചയാണ് തമിഴ്നാടിനുണ്ടായത്. ദ ഹിന്ദുവാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന സാമ്പത്തിക വളർച്ചാ…
9.69 ശതമാനം വളർച്ച രേഖപ്പെടുത്തി തമിഴ്നാട്
ദില്ലി: 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൈവരിച്ച സംസ്ഥാനം തമിഴ്നാടെന്ന് റിപ്പോർട്ട്. 9.69 ശതമാനം വളർച്ചയാണ് തമിഴ്നാടിനുണ്ടായത്. ദ ഹിന്ദുവാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന സാമ്പത്തിക വളർച്ചാ നിരക്കുണ്ടായ സംസ്ഥാനവും തമിഴ്നാടാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2024-25 സാമ്പത്തിക വർഷത്തിലെ തമിഴ്‌നാടിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദന ( ജിഡിപി ) മൂല്യം 17.23 ലക്ഷം കോടി രൂപയായി ഉയർന്നു. 2023-24 സാമ്പത്തിക വർഷത്തിൽ 15.71 ലക്ഷം കോടി രൂപയായിരുന്നു. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിലെ വിവര പ്രകാരമാണ് റിപ്പോർട്ട്.
biznews.co.in
April 8, 2025 at 12:37 AM
ഏപ്രിലിലെ ആദ്യ നാല് ദിവസംകൊണ്ട് 10,355 കോടി പിൻവലിച്ച് വിദേശ നിക്ഷേപകർ

ദില്ലി: ട്രംപിന്റെ തീരുവ പ്രഖ്യാപനത്തെ തുടർന്ന് ഏപ്രിൽ ആദ്യവാരത്തിൽ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നും വിദേശ നിക്ഷേപകർ പിൻവലിച്ചത് 10,355 കോടി രൂപ. ട്രംപിന്റെ താരിഫുകളുടെ പ്രത്യാഘാതങ്ങളും ഒപ്പം റിസർവ് ബാങ്കിന്റെ വരാനിരിക്കുന്ന പണനയ…
ഏപ്രിലിലെ ആദ്യ നാല് ദിവസംകൊണ്ട് 10,355 കോടി പിൻവലിച്ച് വിദേശ നിക്ഷേപകർ
ദില്ലി: ട്രംപിന്റെ തീരുവ പ്രഖ്യാപനത്തെ തുടർന്ന് ഏപ്രിൽ ആദ്യവാരത്തിൽ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നും വിദേശ നിക്ഷേപകർ പിൻവലിച്ചത് 10,355 കോടി രൂപ. ട്രംപിന്റെ താരിഫുകളുടെ പ്രത്യാഘാതങ്ങളും ഒപ്പം റിസർവ് ബാങ്കിന്റെ വരാനിരിക്കുന്ന പണനയ പ്രഖ്യാപനങ്ങളുടെയും ദീർഘകാല പ്രത്യാഘാതങ്ങൾ നിക്ഷേപകർ ഇപ്പോൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. മാർച്ച് 21 നും 28 നും ഇടയിലുള്ള ആറ് ദിവസത്തെ വ്യാപാരത്തിൽ 30,927 കോടി രൂപയുടെ അറ്റ ​​നിക്ഷേപം ഉണ്ടായിരുന്നു. ഇത് മാർച്ചിലെ മൊത്തം പിൻവലിക്കൽ 3,973 കോടി രൂപയായി കുറയ്ക്കാൻ സഹായിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.
biznews.co.in
April 8, 2025 at 12:37 AM
ഉമ്മയില്ലാതെ അഞ്ച് മക്കള്‍…; വേദനക്കിടയിൽ മൂത്ത മകൻ വെള്ളം കൊടുത്തു, എന്നിട്ടും അസ്മയെ ആശുപത്രിയിലെത്തിക്കാതെ സിറാജുദ്ദീന്‍

പെരുമ്പാവൂര്‍: വീട്ടിൽ പ്രസവത്തിനിടെ ചികിത്സ കിട്ടാതെ യുവതി മരിച്ചതോടെ മാതൃത്വമില്ലാതെ അഞ്ച് പിഞ്ചുമക്കള്‍. മലപ്പുറം ചട്ടിപ്പറമ്പ് സിറാജ് മന്‍സിലില്‍ സിറാജുദ്ദീന്റെ ഭാര്യയും…
ഉമ്മയില്ലാതെ അഞ്ച് മക്കള്‍…; വേദനക്കിടയിൽ മൂത്ത മകൻ വെള്ളം കൊടുത്തു, എന്നിട്ടും അസ്മയെ ആശുപത്രിയിലെത്തിക്കാതെ സിറാജുദ്ദീന്‍
പെരുമ്പാവൂര്‍: വീട്ടിൽ പ്രസവത്തിനിടെ ചികിത്സ കിട്ടാതെ യുവതി മരിച്ചതോടെ മാതൃത്വമില്ലാതെ അഞ്ച് പിഞ്ചുമക്കള്‍. മലപ്പുറം ചട്ടിപ്പറമ്പ് സിറാജ് മന്‍സിലില്‍ സിറാജുദ്ദീന്റെ ഭാര്യയും പെരുമ്പാവൂര്‍ അറക്കപ്പടി കൊപ്രമ്പില്‍ വീട്ടില്‍ പരേതനായ ഇബ്രാഹിം മുസ്​ലിയാരുടെ മകളുമായ അസ്മക്ക് ശനിയാഴ്ച പിറന്നതുൾപ്പെടെ മൂന്ന് ആണ്‍മക്കളും രണ്ട് പെണ്‍കുട്ടികളുമാണ്. മൂത്ത മകന് 14 വയസ്സുണ്ട്​. നാലാമത്തേത് രണ്ട് വയസ്സുകാരി. ഉമ്മയുടെ വിയോഗം തിരിച്ചറിഞ്ഞത് മൂത്തവന്‍ മാത്രം. അസ്മയുടെ വയോധികയായ മാതാവ് ഷെരീഫയുടെയും സഹോദരന്‍ അഷ്​റഫ് ബാഖവിയുടെയും മുന്നില്‍ ഇവരുടെ ഭാവി ചോദ്യചിഹ്നമാണ്. ഉമ്മയില്ലാത്തതിന്റെ അസ്വസ്ഥതകള്‍ കുഞ്ഞുങ്ങള്‍ പ്രകടിപ്പിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു. മന്ത്രവാദവും സിദ്ധവൈദ്യവും അക്യുപഞ്ചര്‍ ചികിത്സയും പ്രയോഗിച്ചത് പ്രസവ സമയത്ത് വിനയായെന്നും ബന്ധുക്കള്‍ പറഞ്ഞു. അസ്മ പ്രസവസമയത്ത് അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ ഭര്‍ത്താവ് സിറാജുദ്ദീന്‍ താന്‍ പഠിച്ച ചികിസാരീതികള്‍ പ്രയോഗിക്കുകയായിരുന്നുവെന്നും അവർ ആരോപിച്ചു. യുവതിയുടെ മൂന്ന് പ്രസവങ്ങളും ആശുപത്രിയിലായിരുന്നു. പ്രസവസമയത്ത് അസ്മ അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ മൂത്ത മകന്‍ വെള്ളം കൊടുത്തു.
malappuramnews.in
April 7, 2025 at 3:02 AM
വീട്ടിലെ പ്രസവത്തിൽ മരണം: ഭർത്താവിനെതിരെ പരാതി; വേദന അനുഭവപ്പെട്ടിട്ടും ആശുപത്രിയില്‍ എത്തിച്ചില്ലെന്ന്

പെരുമ്പാവൂര്‍: മലപ്പുറത്ത് വീട്ടില്‍ പ്രസവിച്ച യുവതി മരിക്കാനിടയായ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ബന്ധുക്കള്‍ രംഗത്ത്. മലപ്പുറം ചട്ടിപ്പറമ്പിൽ താമസിക്കുന്ന സിറാജുദ്ദീന്റെ ഭാര്യയും പെരുമ്പാവൂര്‍…
വീട്ടിലെ പ്രസവത്തിൽ മരണം: ഭർത്താവിനെതിരെ പരാതി; വേദന അനുഭവപ്പെട്ടിട്ടും ആശുപത്രിയില്‍ എത്തിച്ചില്ലെന്ന്
പെരുമ്പാവൂര്‍: മലപ്പുറത്ത് വീട്ടില്‍ പ്രസവിച്ച യുവതി മരിക്കാനിടയായ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ബന്ധുക്കള്‍ രംഗത്ത്. മലപ്പുറം ചട്ടിപ്പറമ്പിൽ താമസിക്കുന്ന സിറാജുദ്ദീന്റെ ഭാര്യയും പെരുമ്പാവൂര്‍ അറക്കപ്പടി കൊപ്രമ്പില്‍ വീട്ടില്‍ പരേതനായ ഇബ്രാഹിം മുസ്​ലിയാരുടെ മകളുമായ അസ്മ (35) മരിച്ച സംഭവത്തിലാണ് ബന്ധുക്കള്‍ പരാതിയുമായി രംഗത്തുവന്നത്. ചികിത്സ കിട്ടാതെയാണ് മരിച്ചതെന്ന്​ ആരോപിച്ച്​ യുവതിയുടെ ബന്ധുക്കൾ പെരുമ്പാവൂര്‍ പൊലീസിൽ പരാതി നൽകി. ഇത്​ മലപ്പുറം പൊലീസിന് കൈമാറും. മന്ത്രവാദ ചികിത്സയും ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും നടത്തുന്ന ഭർത്താവ് പ്രസവവേദന അനുഭവപ്പെട്ടിട്ടും യുവതിയെ ആശുപത്രിയില്‍ എത്തിച്ചില്ലെന്നാണ് ആരോപണം. ആലപ്പുഴ സ്വദേശിയായ സിറാജുദ്ദീന്‍ ചികിത്സയടക്കം യൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിക്കുന്നയാളാണ്. യുവതിയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു ഇത്. യുവതി മരിച്ച വിവരം ആദ്യം ഇയാള്‍ ആലപ്പുഴയിലെ സുഹൃത്തിനെയാണ് അറിയിച്ചത്. പിന്നീടാണ് യുവതിയുടെ ബന്ധുക്കളോട് പറഞ്ഞത്. യുവതിയുടെ മൃതദേഹവുമായി സിറാജുദ്ദീനും അഞ്ച് സുഹൃത്തുക്കളും ഞായറാഴ്ച രാവിലെ അറക്കപ്പടിയിലെത്തിയപ്പോൾ ചെറിയ​ തോതിൽ സംഘർഷമുണ്ടായി​. ക്ഷുഭിതരായ വീട്ടുകാര്‍ സിറാജുദ്ദീനോട് തട്ടിക്കയറി. തങ്ങളെ മർദിച്ചെന്നാരോപിച്ച് സിറാജുദ്ദീനും സുഹൃത്തുക്കളും പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സ്ത്രീകള്‍ ഉൾപ്പെടെയുള്ളവരെ സിറാജുദ്ദീനും സുഹൃത്തുക്കളും മർദിച്ചതായി യുവതിയുടെ ബന്ധുക്കളും പെരുമ്പാവൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
malappuramnews.in
April 7, 2025 at 3:02 AM
കോഴിക്കോട്ട് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; മദ്രസ അധ്യാപകന് ദാരുണാന്ത്യം

KSRTC Bus Accident: Madrasa Teacher died in KSRTC Bus Collision in Kunnamangalam. Jasil Suhru (22) died after a collision with KSRTC bus in Kunnamangalam, while his friend suffered serious injuries.
കോഴിക്കോട്ട് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; മദ്രസ അധ്യാപകന് ദാരുണാന്ത്യം
KSRTC Bus Accident: Madrasa Teacher died in KSRTC Bus Collision in Kunnamangalam. Jasil Suhru (22) died after a collision with KSRTC bus in Kunnamangalam, while his friend suffered serious injuries.
eveningkerala.com
April 6, 2025 at 8:10 AM
കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ 174 ഒഴിവുകൾ; ഒ​റ്റ​ത്ത​വ​ണ ര​ജി​സ്ട്രേ​ഷ​നും ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​യും ഏ​പ്രി​ൽ 30 ന​കം

കേ​ര​ള​ത്തി​ലെ വി​വി​ധ സ​ഹ​ക​ര​ണ​സം​ഘം/​ബാ​ങ്കു​ക​ളി​ൽ താ​ഴെ പ​റ​യു​ന്ന ത​സ്തി​ക​ക​ളി​ൽ നി​യ​മ​ന​ത്തി​ന് സ​ഹ​ക​ര​ണ സ​ർ​വി​സ് പ​രീ​ക്ഷാ ബോ​ർ​ഡ് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു.…
കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ 174 ഒഴിവുകൾ; ഒ​റ്റ​ത്ത​വ​ണ ര​ജി​സ്ട്രേ​ഷ​നും ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​യും ഏ​പ്രി​ൽ 30 ന​കം
കേ​ര​ള​ത്തി​ലെ വി​വി​ധ സ​ഹ​ക​ര​ണ​സം​ഘം/​ബാ​ങ്കു​ക​ളി​ൽ താ​ഴെ പ​റ​യു​ന്ന ത​സ്തി​ക​ക​ളി​ൽ നി​യ​മ​ന​ത്തി​ന് സ​ഹ​ക​ര​ണ സ​ർ​വി​സ് പ​രീ​ക്ഷാ ബോ​ർ​ഡ് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം www.keralacseb.kerala.gov.inൽ ​ല​ഭി​ക്കും. ഒ​റ്റ​ത്ത​വ​ണ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി ഓ​ൺ​ലൈ​നി​ൽ ഏ​പ്രി​ൽ 30 ന​കം അ​പേ​ക്ഷി​ക്കാം. നേ​രി​ട്ടു​ള​ള നി​യ​മ​ന​മാ​ണ്. പ​രീ​ക്ഷാ ബോ​ർ​ഡ് ന​ട​ത്തു​ന്ന ഒ.​എം.​ആ​ർ പ​രീ​ക്ഷ​യു​ടെ​യും ബ​ന്ധ​പ്പെ​ട്ട സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന അ​ഭി​മു​ഖ​ത്തി​ന്റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ റാ​ങ്ക്‍ലി​സ്റ്റ് ത​യാ​റാ​ക്കി​യാ​ണ് നി​യ​മ​നം. നേ​ര​ത്തേ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്ക് അ​വ​രു​ടെ പ്രൊ​ഫൈ​ലി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. ● ജൂ​നി​യ​ർ ക്ല​ർ​ക്ക്/​കാ​ഷ്യ​ർ (കാ​റ്റ​ഗ​റി നമ്പ​ർ 8/2025): യോ​ഗ്യ​ത- എ​സ്.​എ​സ്.​എ​ൽ.​സി/​ത​ത്തു​ല്യം+​ജൂ​നി​യ​ർ ഡി​പ്ലോ​മ ഇ​ൻ കോ​ഓ​പ​റേ​ഷ​ൻ (ജെ.​ഡി.​സി). അ​ല്ലെ​ങ്കി​ൽ സ​ഹ​ക​ര​ണം ഐ​ച്ഛി​ക വി​ഷ​യ​മാ​യി ബി.​കോം ബി​രു​ദം, അ​ല്ലെ​ങ്കി​ൽ ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദ​വും സ​ഹ​ക​ര​ണ ഹ​യ​ർ​ഡി​പ്ലോ​മ​യും അ​ല്ലെ​ങ്കി​ൽ എ​ച്ച്.​ഡി.​സി ആ​ൻ​ഡ് ബി.​എം/​എ​ച്ച്.​ഡി.​സി അ​ല്ലെ​ങ്കി​ൽ കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ബി.​എ​സ് സി (​കോ​ഓ​പ​റേ​ഷ​ൻ ആ​ൻ​ഡ് ബാ​ങ്കി​ങ്). പ്രാ​യ​പ​രി​ധി 18-40 വ​യ​സ്സ്. ശ​മ്പ​ള​നി​ര​ക്ക് ഓ​രോ സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലും വ്യ​ത്യ​സ്ത​മാ​ണ്.
eveningkerala.com
April 6, 2025 at 5:39 AM
സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തണം: പൃഥ്വിരാജിന് പിന്നാലെ ആന്റണി പെരുമ്പാവൂരിനും ആദായനികുതി വകുപ്പിന്റെ നോട്ടീസ്

കൊച്ചി: പൃഥ്വിരാജിന് പിന്നാലെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന് നോട്ടീസയച്ച് ആദായനികുതി വകുപ്പ് (ഐടി). ലൂസിഫര്‍, മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളുടെ സാമ്പത്തിക…
സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തണം: പൃഥ്വിരാജിന് പിന്നാലെ ആന്റണി പെരുമ്പാവൂരിനും ആദായനികുതി വകുപ്പിന്റെ നോട്ടീസ്
കൊച്ചി: പൃഥ്വിരാജിന് പിന്നാലെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന് നോട്ടീസയച്ച് ആദായനികുതി വകുപ്പ് (ഐടി). ലൂസിഫര്‍, മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളുടെ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. ഈ മാസം അവസാനത്തോടെ നോട്ടീസിന് മറുപടി നല്‍കണമെന്നാണ് ആന്റണി പെരുമ്പാവൂരിനോട് ഐ.ടി. ആവശ്യപ്പെട്ടിരിക്കുന്നത്. 'എമ്പുരാന്‍ ' അല്ല റെയ്ഡിന് കാരണമെന്നാണ് ഐ.ടി. വൃത്തങ്ങള്‍ പറയുന്നത്. 2022-ല്‍ സിനിമാ മേഖലയിലാകെ ഐ.ടി. റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് നടപടി എന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്. ഓവര്‍സീസ് റൈറ്റ്, താരങ്ങള്‍ക്ക് നല്‍കിയ പ്രതിഫലം എന്നീ കാര്യങ്ങളാണ് ഐ.ടി. ആന്റണി പെരുമ്പാവൂരിനോട് പ്രധാനമായും ചോദിച്ചത്. 2019 മുതല്‍ 2022 വരെയുള്ള കാലയളവിലെ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് 2022-ലെ റെയ്ഡില്‍ ഐ.ടി. വകുപ്പ് പരിശോധിച്ചത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഐ.ടി. അന്വേഷണവിഭാഗം അസസ്‌മെന്റ് വിഭാഗത്തിന് കൈമാറിയിരുന്നു. അസസ്‌മെന്റ് വിഭാഗങ്ങള്‍ ഇക്കാര്യങ്ങള്‍ പരിശോധിച്ചാണ് ഇപ്പോള്‍ ആന്റണി പെരുമ്പാവൂരിന് നോട്ടീസ് നല്‍കിയത്.
keralaonetv.com
April 6, 2025 at 4:41 AM
പൊന്നാനി ചമ്രവട്ടം ജങ്ഷനിലെ മേൽപാലത്തിന് താഴെ അടച്ചിട്ട് ദേശീയപാത അധികൃതർ

പൊ​ന്നാ​നി ച​മ്ര​വ​ട്ടം ജ​ങ്ഷ​നി​ലെ മേ​ൽ​പാ​ല​ത്തി​ന് താ​ഴെ കോ​ൺ​ക്രീ​റ്റ് ചെ​യ്ത നി​ല​യി​ൽ പൊ​ന്നാ​നി: ച​മ്ര​വ​ട്ടം ജ​ങ്ഷ​നി​ലെ ഫ്ലൈ ​ഓ​വ​റി​നു​താ​ഴെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കു​ൾ​പ്പെ​ടെ റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ…
പൊന്നാനി ചമ്രവട്ടം ജങ്ഷനിലെ മേൽപാലത്തിന് താഴെ അടച്ചിട്ട് ദേശീയപാത അധികൃതർ
പൊ​ന്നാ​നി ച​മ്ര​വ​ട്ടം ജ​ങ്ഷ​നി​ലെ മേ​ൽ​പാ​ല​ത്തി​ന് താ​ഴെ കോ​ൺ​ക്രീ​റ്റ് ചെ​യ്ത നി​ല​യി​ൽ പൊ​ന്നാ​നി: ച​മ്ര​വ​ട്ടം ജ​ങ്ഷ​നി​ലെ ഫ്ലൈ ​ഓ​വ​റി​നു​താ​ഴെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കു​ൾ​പ്പെ​ടെ റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. സ​ർ​വി​സ് റോ​ഡി​ലെ കാ​ന​ക​ളു​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ ഒ​രു​ഭാ​ഗ​ത്ത് കൂ​ടി മാ​ത്ര​മാ​ണ് വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ൾ​പ്പെ​ടെ ഇ​രു​വ​ശ​ത്തേ​ക്കു​മാ​യി ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​ത് വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​നും ഇ​ട​യാ​ക്കു​ന്നു​ണ്ട്. ഫ്ലൈ ​ഓ​വ​റി​ന് താ​ഴെ തെ​ക്ക് ഭാ​ഗ​ത്തേ​ക്ക് മാ​റി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കും മു​ച്ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​റു​ക​ൾ​ക്കും സ​ർ​വി​സ് റോ​ഡി​ൽ​നി​ന്ന് ക്രോ​സ് ചെ​യ്തു അ​പ്പു​റ​ത്ത് സ​ർ​വി​സ് റോ​ഡി​ലേ​ക്ക് എ​ത്താ​ൻ ഈ ​ഭാ​ഗ​ത്തെ ര​ണ്ട് സ്പാ​നു​ക​ൾ​ക്കി​ട​യി​ലു​ള്ള സ്ഥ​ലം മ​തി​യാ​കു​മെ​ന്നും അ​തി​നു​ള്ള സാ​ഹ​ച​ര്യം ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​രും പൊ​ന്നാ​നി ന​ഗ​ര​സ​ഭ ട്രാ​ഫി​ക് കൗ​ൺ​സി​ലും സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്. നി​ല​വി​ൽ ച​മ്ര​വ​ട്ടം ജ​ങ്ഷ​നി​ൽ തെ​ക്കു​ഭാ​ഗ​ത്തെ സ​ർ​വി​സ് റോ​ഡി​ൽ​നി​ന്നു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ച​മ്ര​വ​ട്ടം ജ​ങ്ഷ​നി​ൽ മ​ണി​ക്കൂ​റു​ക​ൾ ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. ഇ​ത് നാ​ട്ടു​കാ​ർ​ക്കും ഈ ​പ്ര​ദേ​ശ​ത്ത് ക​ച്ച​വ​ടം ചെ​യ്യു​ന്ന വ്യാ​പാ​രി​ക​ൾ​ക്കും വ​ലി​യ പ്ര​യാ​സ​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.
malappuramnews.in
April 6, 2025 at 3:02 AM
ട്രംപിന്‍റെ തീരുവ ഏറ്റവും കൂടുതല്‍ ബാധിക്കുക ഇന്ത്യയിലെ ഈ മേഖലകളെ

അമേരിക്ക ഏര്‍പ്പെടുത്തിയ തീരുവ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയേയും, കയറ്റുമതി രംഗത്തെയും എങ്ങനെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് വ്യവസായ ലോകവും ഔദ്യോഗിക സംവിധാനങ്ങളും. പ്രാഥമികമായ വിശകലനത്തില്‍ ട്രംപിന്‍റെ തീരുവ യുദ്ധത്തില്‍ ഏറ്റവും…
ട്രംപിന്‍റെ തീരുവ ഏറ്റവും കൂടുതല്‍ ബാധിക്കുക ഇന്ത്യയിലെ ഈ മേഖലകളെ
അമേരിക്ക ഏര്‍പ്പെടുത്തിയ തീരുവ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയേയും, കയറ്റുമതി രംഗത്തെയും എങ്ങനെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് വ്യവസായ ലോകവും ഔദ്യോഗിക സംവിധാനങ്ങളും. പ്രാഥമികമായ വിശകലനത്തില്‍ ട്രംപിന്‍റെ തീരുവ യുദ്ധത്തില്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടുക ടെക്സ്റ്റൈല്‍, എഞ്ചിനിയറിംഗ് ഗൂഡ്സ്, ഇലക്ട്രോണിക്സ്, രത്നങ്ങള്‍, ആഭരണങ്ങള്‍ എന്നിവയുടെ കയറ്റുമതിയായിരിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. 26 ശതമാനം തീരുവ ചുമത്തപ്പെട്ടതോടെ ഈ മേഖലകളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ യുഎസിലേക്ക് കയറ്റുമതി ചെയ്യണമെങ്കില്‍ ചെലവേറും. ഇത് ഇവയുടെ കയറ്റുമതി കുറയുന്നതിലേക്ക് നയിക്കും. ഇനി അധിക തീരുവ അടച്ച് യുഎസിലേക്ക് ഇറക്കുമതി ചെയ്യുകയാണെങ്കില്‍ കയറ്റുമതി സ്ഥാപനങ്ങളുടെ ലാഭത്തില്‍ ഗണ്യമായ കുറവുണ്ടാകുയും ചെയ്യും.
biznews.co.in
April 6, 2025 at 12:31 AM
ഡയഗ്‌നോസ്റ്റിക് സെന്റര്‍ സേവനങ്ങള്‍ വിപുലീകരിച്ച് ഹിന്ദ്ലാബ്സ്

സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ഗുണമേന്മയുള്ള ആരോഗ്യപരിശോധനകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡിന്റെ ഹിന്ദ്ലാബ്സ് ഡയഗ്‌നോസ്റ്റിക് സെന്റര്‍ ആന്‍ഡ്…
ഡയഗ്‌നോസ്റ്റിക് സെന്റര്‍ സേവനങ്ങള്‍ വിപുലീകരിച്ച് ഹിന്ദ്ലാബ്സ്
സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ഗുണമേന്മയുള്ള ആരോഗ്യപരിശോധനകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡിന്റെ ഹിന്ദ്ലാബ്സ് ഡയഗ്‌നോസ്റ്റിക് സെന്റര്‍ ആന്‍ഡ് സ്‌പെഷ്യാലിറ്റി ക്ലിനിക്കിന്റെ സേവനങ്ങള്‍ വിപുലീകരിച്ചു. മെഡിക്കല്‍ കോളേജ് മെയിന്‍ ഗേറ്റിന് എതിര്‍വശത്തുള്ള ട്രിഡ കോംപ്ലക്‌സിലാണ് ഹിന്ദ്ലാബ്സ് ഡയഗ്‌നോസ്റ്റിക് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിവിധ പരിശീലനങ്ങള്‍ നല്‍കുന്നതിനുള്ള ഹാള്‍ സൗകര്യം, ഇന്ററാക്ടീവ് കസ്റ്റമര്‍ റിസപ്ഷന്‍, വാട്ട്‌സ് ആപ്പ് വഴി ഡിജിറ്റല്‍ റേഡിയോഗ്രാഫിക് ഇമേജ് പങ്ക് വെക്കല്‍, പുതിയ കോര്‍പ്പറേറ്റ് ലോഞ്ച് തുടങ്ങിയവയാണ് വിപുലീകരിച്ച സേവനങ്ങളുടെ ഭാഗമായി ഹിന്ദ്ലാബ്സില്‍ ലഭിക്കുക.
biznews.co.in
April 6, 2025 at 12:31 AM
യുകെയും ഓസ്ട്രേലിയയും വീസ ചാര്‍ജ് 13 % കൂട്ടി

യുകെയും ഓസ്ട്രേലിയയും വീസ ചാര്‍ജ് 13 ശതമാനം വരെ കൂട്ടി. ഈ മാസം മുതൽ ഇത് പ്രാബല്യത്തിൽ വരും. വിദേശത്ത് സന്ദർശനം, ജോലി, പഠനം എന്നിവ പദ്ധതിയിടുന്ന ഇന്ത്യക്കാർക്കുള്ള ഹ്രസ്വകാല സന്ദർശക വീസ, തൊഴിൽ സ്പോൺസർഷിപ്പുകൾ, ദീർഘകാല യൂണിവേഴ്‌സിറ്റി കോഴ്സുകൾ തുടങ്ങി…
യുകെയും ഓസ്ട്രേലിയയും വീസ ചാര്‍ജ് 13 % കൂട്ടി
യുകെയും ഓസ്ട്രേലിയയും വീസ ചാര്‍ജ് 13 ശതമാനം വരെ കൂട്ടി. ഈ മാസം മുതൽ ഇത് പ്രാബല്യത്തിൽ വരും. വിദേശത്ത് സന്ദർശനം, ജോലി, പഠനം എന്നിവ പദ്ധതിയിടുന്ന ഇന്ത്യക്കാർക്കുള്ള ഹ്രസ്വകാല സന്ദർശക വീസ, തൊഴിൽ സ്പോൺസർഷിപ്പുകൾ, ദീർഘകാല യൂണിവേഴ്‌സിറ്റി കോഴ്സുകൾ തുടങ്ങി നിരവധി വിഭാഗങ്ങളെ ഈ മാറ്റം ബാധിക്കും. യുകെയിലെ വീസ ഫീസിലെ പ്രധാന മാറ്റങ്ങൾ ആറ് മാസത്തെ സ്റ്റാൻഡേർഡ് വിസിറ്റർ വീസയ്ക്ക് 115 പൗണ്ടിൽ നിന്ന് 127 പൗണ്ട് ആക്കി വർധിപ്പിച്ചു. ദീർഘകാല വീസകളിൽ രണ്ട് വർഷത്തേതിന് 52,392 രൂപയും അഞ്ച് വർഷത്തേതിന് 93,533 രൂപയും 10 വർഷത്തിന് 16,806 രൂപയുമാണ് പുതിയ നിരക്ക്.
biznews.co.in
April 6, 2025 at 12:31 AM
മുത്തൂറ്റ് ഫിനാന്‍സിന്റെ റേറ്റിങ് ഉയര്‍ത്തി മൂഡീസ്

കൊച്ചി: മൂഡീസ് റേറ്റിംഗ് മുത്തൂറ്റ് ഫിനാന്‍സിന്റെ റേറ്റിങ് സ്റ്റേബിള്‍ ഔട്ട്ലുക്കോടെ ബിഏ1 ആയി ഉയര്‍ത്തി. ഈ റേറ്റിംഗ് മുത്തൂറ്റ് ഫിനാന്‍സിന്റെ ശക്തമായ ക്രെഡിറ്റ് പ്രൊഫൈലിനെ പ്രതിഫലിപ്പിക്കുന്നതായും ഇന്ത്യയിലെ സ്വര്‍ണ പണയ വ്യവസായത്തിലെ മികച്ച…
മുത്തൂറ്റ് ഫിനാന്‍സിന്റെ റേറ്റിങ് ഉയര്‍ത്തി മൂഡീസ്
കൊച്ചി: മൂഡീസ് റേറ്റിംഗ് മുത്തൂറ്റ് ഫിനാന്‍സിന്റെ റേറ്റിങ് സ്റ്റേബിള്‍ ഔട്ട്ലുക്കോടെ ബിഏ1 ആയി ഉയര്‍ത്തി. ഈ റേറ്റിംഗ് മുത്തൂറ്റ് ഫിനാന്‍സിന്റെ ശക്തമായ ക്രെഡിറ്റ് പ്രൊഫൈലിനെ പ്രതിഫലിപ്പിക്കുന്നതായും ഇന്ത്യയിലെ സ്വര്‍ണ പണയ വ്യവസായത്തിലെ മികച്ച ട്രാക്ക് റെക്കോര്‍ഡിനെ പിന്തുണയ്ക്കുന്നതായും മൂഡീസ് അറിയിച്ചു. മൂഡീസ് റേറ്റിങ്ങുകള്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ ദീര്‍ഘകാല കോര്‍പ്പറേറ്റ് ഫാമിലി റേറ്റിംഗിനെ ബിഏ2ല്‍ നിന്നും ബിഏ1 ലേക്ക് ഉയര്‍ത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് മുത്തൂറ്റ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. ശക്തമായ സാമ്പത്തിക പ്രകടനം, കരുത്തുറ്റ ആസ്തി നിലവാരം, മുത്തൂറ്റ് ഗ്രൂപ്പിന്റെ സ്ഥിരതയുള്ള ബിസിനസ്സ് മോഡല്‍ എന്നിവയിലുള്ള മൂഡീസിന്റെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതാണ് ഈ അംഗീകാരം.
biznews.co.in
April 6, 2025 at 12:31 AM
റിസോർട്ടിലെ പൂളിൽ ഏഴുവയസ്സുകാരൻ മുങ്ങിമരിച്ചു; അപകടം കക്കാടംപൊയിലിൽ

കക്കാടംപൊയിൽ (മലപ്പുറം): വിനോദയാത്ര പോയ കുടുംബത്തിലെ ഏഴുവയസ്സുകാരൻ റിസോർട്ടിലെ സ്വിമ്മിങ്പൂളിൽ മുങ്ങിമരിച്ചു. കൂട്ടിലങ്ങാടി പഴമള്ളൂര്‍ മീനാര്‍കുഴിയില്‍ കവുംങ്ങുംതൊടി കെ.ടി. മുഹമ്മദലിയുടെ മകന്‍ അഷ്മില്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി…
റിസോർട്ടിലെ പൂളിൽ ഏഴുവയസ്സുകാരൻ മുങ്ങിമരിച്ചു; അപകടം കക്കാടംപൊയിലിൽ
കക്കാടംപൊയിൽ (മലപ്പുറം): വിനോദയാത്ര പോയ കുടുംബത്തിലെ ഏഴുവയസ്സുകാരൻ റിസോർട്ടിലെ സ്വിമ്മിങ്പൂളിൽ മുങ്ങിമരിച്ചു. കൂട്ടിലങ്ങാടി പഴമള്ളൂര്‍ മീനാര്‍കുഴിയില്‍ കവുംങ്ങുംതൊടി കെ.ടി. മുഹമ്മദലിയുടെ മകന്‍ അഷ്മില്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴോടെ കക്കാടംപൊയിലിലെ റിസോർട്ടിലായിരുന്നു സംഭവം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 10 മണിയോടെ മരണം സ്ഥിരീകരിച്ചു. വിനോദസഞ്ചാരത്തിനായി ബന്ധുക്കള്‍ക്കൊപ്പമെത്തിയതാണ് കുട്ടി. കുടുംബത്തിലെ മുതിർന്നവർ നമസ്കരിക്കുന്നതിനിടെ അഷ്മില്‍ അബദ്ധത്തില്‍ നീന്തല്‍ക്കുളത്തില്‍ വീണതാണെന്നു കരുതുന്നു. ആദ്യം കൂടരഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് എട്ടുമണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു. ഗുരുതരാവസ്ഥയിലായിരുന്നതിനാല്‍ ഉടന്‍ മാതൃ-ശിശുവിഭാഗത്തിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.
malappuramnews.in
April 5, 2025 at 3:03 AM
കോഴിപ്പാറ വെള്ളച്ചാട്ടത്തിൽ കോളജ് വിദ്യാർഥി മുങ്ങി മരിച്ചു

നിലമ്പൂർ: കോഴിപ്പാറ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ കോളജ് വിദ്യാർഥി മുങ്ങി മരിച്ചു. കോഴിക്കോട് ചേവരമ്പലം സാന്തനം വീട്ടിൽ പരേതനായ മുരളിധരന്‍റെ മകൻ സന്ദേശ് (20) ആണ് മരിച്ചത്. കോഴിക്കോട് ദേവഗിരി കോളജ് ബി.എസ്.സി കപ്യൂട്ടർ സയൻസ് രണ്ടാം വർഷ…
കോഴിപ്പാറ വെള്ളച്ചാട്ടത്തിൽ കോളജ് വിദ്യാർഥി മുങ്ങി മരിച്ചു
നിലമ്പൂർ: കോഴിപ്പാറ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ കോളജ് വിദ്യാർഥി മുങ്ങി മരിച്ചു. കോഴിക്കോട് ചേവരമ്പലം സാന്തനം വീട്ടിൽ പരേതനായ മുരളിധരന്‍റെ മകൻ സന്ദേശ് (20) ആണ് മരിച്ചത്. കോഴിക്കോട് ദേവഗിരി കോളജ് ബി.എസ്.സി കപ്യൂട്ടർ സയൻസ് രണ്ടാം വർഷ വിദ്യാർഥിയാണ്. കുറുവൻപുഴയുടെ കോഴിപ്പാറ കടവിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടയിൽ അപകടത്തിൽപ്പെടുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് വിദ്യാർഥികളായ മൂന്ന് ആൺക്കുട്ടികളും മൂന്ന് പെൺകുട്ടികളുമടങ്ങിയ ആറംഗ സംഘം എത്തിയത്. കോഴിപ്പാറ കടവിന് മുകളിലെ കടവിൽ സന്ദേശ് കുളിക്കാനിറങ്ങി. നീന്തുന്നതിനിടയിൽ കയത്തിൽ താഴുകയായിരുന്നു. വനം വകുപ്പ് വാച്ചർമാർ പുഴയിലേക്ക് ചാടി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. നാട്ടുകാരുടെയും നിലമ്പൂരിൽ നിന്നെത്തിയ അഗ്നി രക്ഷ സേനയുടെയും എമർജൻസി റെസ്ക‍്യൂ ഫോഴ്സും നടത്തി തിരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം വെള്ളത്തിനടിയിലെ പാറക്കിടയിൽ തങ്ങി നിൽക്കുകയായിരുന്നു. മൃതദ്ദേഹം നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയിൽ.
malappuramnews.in
April 5, 2025 at 3:02 AM
ഇന്ത്യയിലെ ഇ-സ്‌പോര്‍ട്സ് ബിസിനസ് റിലയൻസ് വിപുലീകരിക്കുന്നു

കൊച്ചി: ഇന്ത്യയിലെ ഇ-സ്‌പോർട്സ് ബിസിനസ് വിപുലീകരിക്കുന്നതിനായി റിലയൻസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ റൈസ് വേള്‍ഡ്‌വൈഡ് ബ്ലാസ്റ്റ് ഇ-സ്‌പോർട്ട്സുമായി സംയുക്ത സംരംഭം രൂപീകരിച്ചു. റിലയൻസും ബ്ലാസ്റ്റും ചേർന്ന് ഇന്ത്യയില്‍ വിപണിയില്‍…
ഇന്ത്യയിലെ ഇ-സ്‌പോര്‍ട്സ് ബിസിനസ് റിലയൻസ് വിപുലീകരിക്കുന്നു
കൊച്ചി: ഇന്ത്യയിലെ ഇ-സ്‌പോർട്സ് ബിസിനസ് വിപുലീകരിക്കുന്നതിനായി റിലയൻസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ റൈസ് വേള്‍ഡ്‌വൈഡ് ബ്ലാസ്റ്റ് ഇ-സ്‌പോർട്ട്സുമായി സംയുക്ത സംരംഭം രൂപീകരിച്ചു. റിലയൻസും ബ്ലാസ്റ്റും ചേർന്ന് ഇന്ത്യയില്‍ വിപണിയില്‍ മുൻനിരയിലുള്ള ഇന്റലക്ച്വല്‍ പ്രോപ്പർട്ടികള്‍ വികസിപ്പിക്കുകയും ആരാധകർക്കും കളിക്കാർക്കും ബ്രാൻഡുകള്‍ക്കുമായി ബ്ലാസ്റ്റിന്റെ ആഗോള ഐ.പികള്‍ ഇന്ത്യൻ വിപണിയില്‍ അവതരിപ്പിക്കുകയും ചെയ്യും. ഭാവിയില്‍ മികച്ച ടൈറ്റിലുകളും ഇവന്റുകളും ആകർഷകമാക്കുകയാണ് സംയുക്ത സംരംഭത്തിന്റെ ലക്ഷ്യം. 600 ദശലക്ഷത്തിലധികം ഗെയിമർമാരുള്ള ഇന്ത്യ അതിവേഗം വളരുന്ന വിപണിയാണ്, ഇത് ആഗോള ഗെയിമർമാരുടെ മൊത്തം എണ്ണത്തിന്റെ 18 ശതമാനമാണ്. ഇന്ത്യയിലെ ഇ-സ്‌പോർട്ട്‌സ് വിപണി പ്രാരംഭ ഘട്ടത്തിലാണ്, ഇത് അതിവേഗം വളരുന്ന വിപണിയായി മാറുമെന്ന് പ്രതീക്ഷിക്കുന്നു.
biznews.co.in
April 5, 2025 at 12:52 AM
പാര്‍ക്ക് മെഡി വേള്‍ഡ് ഐപിഒയ്ക്ക്

കൊച്ചി: പാര്‍ക്ക് മെഡി വേള്‍ഡ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. രണ്ട് രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരികളുടെ ഐപിഒയിലൂടെ 1260 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 960 കോടി രൂപയുടെ…
പാര്‍ക്ക് മെഡി വേള്‍ഡ് ഐപിഒയ്ക്ക്
കൊച്ചി: പാര്‍ക്ക് മെഡി വേള്‍ഡ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. രണ്ട് രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരികളുടെ ഐപിഒയിലൂടെ 1260 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 960 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 300 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
biznews.co.in
April 5, 2025 at 12:52 AM