തൂലിക തമ്പുരാൻ
novelking.bsky.social
തൂലിക തമ്പുരാൻ
@novelking.bsky.social
കൂപരാജ്യവാസി. നാട്ടിൽ നാട്ടുകാരോടൊത്ത് നാടുവാഴുന്നു. ചെറുകിട വായനക്കാരൻ.
തിരിച്ചുപിടിക്കാനാവാത്തവിധം കൈവിട്ടു പൊയ്ക്കഴിയുമ്പോൾ മാത്രമാണ് ഓരോന്നിന്‍റെയും യഥാർത്ഥ വില നമുക്ക് മനസ്സിലാവുന്നത്.

-അൽ അറേബ്യൻ നോവൽ ഫാക്ടറി
- ബെന്യാമിൻ


#616113210
#novelking
December 23, 2024 at 8:32 PM
ചെറിയ സ്വപ്നങ്ങളും മോഹങ്ങളും യാഥാർത്ഥ്യമാക്കി കൊടുക്കുന്നവനാണ് തന്‍റെ പുരുഷൻ എന്ന വിചാരം സൃഷ്ടിക്കലാണ് ഒരു പെണ്ണിനെ അവനിൽ തന്നെ തളച്ചിടാനുള്ള ഏക വഴി.

-അൽ അറേബ്യൻ നോവൽ ഫാക്ടറി
- ബെന്യാമിൻ


#616113210
#novelking
December 23, 2024 at 8:25 PM
ലോകത്ത് മറ്റു പല അസ്തിത്വങ്ങളുടെ പേരിലും ചെറുത്തുനില്‌പുകൾ സാധ്യമായിട്ടുണ്ട്. ഉദാഹരണത്തിന് ഇറാക്കിലെ കുർദ്ദുകൾ. ശ്രീലങ്കയിലെ തമിഴർ. അമേരിക്കയിലെ കറുത്തവർ. സെർബുകൾ. ക്രൊയാറ്റ്സുകൾ. അങ്ങനെ പലരും.
December 21, 2024 at 2:30 AM
അവസാനിക്കാത്ത പ്രതീക്ഷയാണ് കുറ്റാന്വേഷണത്തിന്‍റെയും പത്രപ്രവർത്തനത്തിന്‍റെയും കരുത്ത്. മുടിനാരിൽ പിടിച്ചുള്ള പർവ്വതാരോഹണം.

-അൽ അറേബ്യൻ നോവൽ ഫാക്ടറി
- ബെന്യാമിൻ


#616113210
#novelking
December 21, 2024 at 2:06 AM
പണ്ട് ഞങ്ങൾ കുട്ടികൾ ഒളിച്ചും പാത്തും കളിക്കുമായിരുന്നു. ഒരാൾ ഒളിക്കുന്നതും മറ്റൊരാൾ ഏറെ തിരഞ്ഞ് കണ്ടുപിടിക്കുന്നതുമായിരുന്നു ആ കളിയുടെ രസം. അതുകൊണ്ടുതന്നെ കണ്ടുപിടിക്കപ്പെടാതിരിക്കലായിരുന്നു അതിന്‍റെ ത്രിൽ. അതേസമയം കണ്ടെത്താൻവേണ്ടിയുള്ള ഒരാളുടെ അന്വേഷണം എങ്ങും എത്താതെ വരികയും പിടിക്കപ്പെടാൻവേണ്ടിയുള്ള രണ്ടാമന്‍റെ കാത്തിരിപ്പ് ഏറെ നീളുകയും ചെയ്യുമ്പോൾ ഇരുവർക്കും ഭയമായിത്തുടങ്ങും. .
December 19, 2024 at 3:01 AM
ഈ കാലത്തിന്‍റെ ഏറ്റവും വലിയ ദുരന്തമാണത്. ഗൗരവപ്പെട്ട ഒരു സംസാരത്തെയോ ചിരി വിങ്ങി നില്ക്കുന്ന ഒരു തമാശയെയോ അതീവഹൃദ്യമായ ഒരു പ്രണയസല്ലാപത്തെയോ ആശയസമ്പുഷ്ടമായ ഒരു എഴുത്തിനെയോ മൊബൈലിലേക്ക് വരുന്ന ഒരു വിളി പരിഹാസ്യകരമാംവിധം ദാരുണമായി റദ്ദാക്കിക്കളയും. പിന്നതിനെ അതിന്‍റെ സ്വാഭാവികതയിൽ വീണ്ടെടുക്കാനേ കഴിഞ്ഞില്ലെന്ന് വരും

-അൽ അറേബ്യൻ നോവൽ ഫാക്ടറി
- ബെന്യാമിൻ


#616113210
#novelking
December 18, 2024 at 4:40 PM
നമ്മൾ സുന്ദരി എന്ന് ഒരിക്കൽ മനസ്സുകൊണ്ട് അംഗീകരിച്ച ഒരു പെണ്ണ് നമ്മളെ ഇഷ്ടമാണ് എന്നു പറയുന്നത് കേൾക്കാൻ ആർക്കും വിരോധമുണ്ടാവില്ല. അത് ഏതു പ്രായത്തിലാണെന്നത് ഒരു പ്രശ്നമേ അല്ല.

-അൽ അറേബ്യൻ നോവൽ ഫാക്ടറി
- ബെന്യാമിൻ


#616113210
#novelking
December 17, 2024 at 1:30 PM
നീതിബോധമില്ലാത്ത ജഡ്ജിമാരുടെ മുന്നിൽ ഒരു ജനാധിപത്യത്തിനും വിലയുണ്ടാവില്ല. നിഷ്പക്ഷരല്ലാത്ത ജഡ്ജിമാരുടെ മുന്നിൽ ഒരു മനുഷ്യാവകാശത്തിനും വിലയുണ്ടാവില്ല

-അൽ അറേബ്യൻ നോവൽ ഫാക്ടറി
- ബെന്യാമിൻ


#616113210
#novelking
December 17, 2024 at 1:23 PM
ജീവിതത്തെ സംബന്ധിച്ചും സൗഹൃദത്തെ സംബന്ധിച്ചും സ്നേഹത്തെ സംബന്ധിച്ചും ഒന്നും പ്രതീക്ഷിക്കാനും കാത്തിരിക്കാനുമില്ലാത്തവരാണ് മെയിലുകളും സോഷ്യൽ നെറ്റുവർക്കുകളും ഒന്നു തുറന്നു നോക്കുക പോലും ചെയ്യാതെ വരണ്ടു പോകുന്നത്

-അൽ അറേബ്യൻ നോവൽ ഫാക്ടറി
- ബെന്യാമിൻ


#616113210
#novelking
December 14, 2024 at 6:09 PM
നഗരത്തെ അറിയണമെങ്കിൽ എല്ലാ യാമങ്ങളിലും നാമതിലൂടെ സഞ്ചരിച്ചു നോക്കണം. ഏതെങ്കിലും ഒരു നേരത്ത് കാണുന്ന നഗരമല്ല യഥാർത്ഥ നഗരം. ഓരോ യാമത്തിലും അതിന് വേറെവേറെ മുഖങ്ങളുണ്ട്.

-അൽ അറേബ്യൻ നോവൽ ഫാക്ടറി
- ബെന്യാമിൻ


#616113210
#novelking
December 14, 2024 at 5:16 PM
അല്ലെങ്കിൽതന്നെ വായനയിലും വിവാഹത്തിലും മറ്റുള്ളവരുടെ അഭിപ്രായം കേട്ട് ഒന്നും സ്വീകരിക്കരുതെന്നാണല്ലോ ചൊല്ല്

-അൽ അറേബ്യൻ നോവൽ ഫാക്ടറി
- ബെന്യാമിൻ


#616113210
#novelking
December 2, 2024 at 7:07 AM
നാം കണ്ടുമുട്ടുന്ന ഓരോ വ്യക്തികളും ഓരോരോതരം മൂല്യങ്ങളുടെ അജ്ഞാത ഖനികളാണ്. അവരിൽനിന്ന് പ്രസരിക്കുന്ന ഊർജ്ജം ശേഖരിച്ചുതന്നെയാവണം മനുഷ്യസമൂഹം ഇപ്പോഴും നന്മയിൽ പുലരുന്നത്. അല്ലെങ്കിൽ ലോകമിപ്പോൾ പഴയ സോദോം ഗോമോറ നഗരങ്ങളെപ്പോലെ എന്നേ നശിപ്പിക്കപ്പെട്ടു പോകുമായിരുന്നു..!!

-അൽ അറേബ്യൻ നോവൽ ഫാക്ടറി
- ബെന്യാമിൻ


#616113210
#novelking
November 29, 2024 at 10:29 AM
ഇന്നുകളെക്കുറിച്ച് സംസാരിക്കുന്നതിനെക്കാൾ ഏറെ നമുക്കിഷ്ടം ഇന്നലെകളെക്കുറിച്ച് ഓർക്കാനാണ്. അത് നല്ലതായിരുന്നെങ്കിലും മോശമായിരുന്നെങ്കിലും.. ചിലപ്പോൾ അതൊരഭിമാനംപോലെ നമ്മിൽ ഉയിർത്തെഴുന്നേറ്റുവരും. ചിലപ്പോൾ അത് വിട്ടൊഴിഞ്ഞു പോയതിന്‍റെ ആശ്വാസം നമ്മിൽ വന്നുനിറയും. രണ്ടായാലും ഭൂതകാലമാണ് നമ്മെ ജീവിപ്പിക്കുന്നത്..!

-അൽ അറേബ്യൻ നോവൽ ഫാക്ടറി
- ബെന്യാമിൻ


#616113210
#novelking
November 29, 2024 at 10:18 AM
മറ്റൊരു പണിയും ഇല്ലാതിരിക്കുന്ന രാജ്യത്തെ പോലീസുകാരാണ് സ്പീഡ് പിടിക്കാനും ചുവപ്പു മുറിച്ചോ എന്നു നോക്കാനും നടക്കുന്നത്.

-അൽ അറേബ്യൻ നോവൽ ഫാക്ടറി
- ബെന്യാമിൻ


#616113210
#novelking
November 29, 2024 at 9:45 AM
പാബ്ലോ നെരൂദയെപ്പോലെ. മുഹമ്മദ് ദാർവിഷിനെപ്പോലെ. കെൻസരോ വിവയെപ്പോലെ. ബെൻ ഓക്രിയെപ്പോലെ. മഹാനായ ലോർകയെപ്പോലെ. പറ്റുന്നെങ്കിൽ നിങ്ങളും പൊളിറ്റിക്കൽ കവിത എഴുതണം.. പരട്ടകളായ ബുദ്ധിജീവികൾക്ക് വായിക്കാൻവേണ്ടിയല്ല, സാധാരണക്കാർക്ക് കേട്ട് ചോര തിളയ്ക്കാൻവേണ്ടി..!!

-അൽ അറേബ്യൻ നോവൽ ഫാക്ടറി
- ബെന്യാമിൻ


#616113210
#novelking
November 29, 2024 at 9:35 AM
റഷ്യയിലെ കമ്യൂണിസവും ഹിറ്റ്ലറുടെ നാസിസവും സദ്ദാമിന്‍റെ ബത്തയും മാത്രം മതിയല്ലോ ഉദാഹരണത്തിന്. പോരെങ്കിൽ ഇന്നത്തെ ചൈനയും. ഏകാധിപത്യത്തോളം, ഏകമതത്തോളംതന്നെ അപകടകരമാണ് ഏകകക്ഷി രാഷ്ട്രീയവും…! വ്യത്യസ്ത അഭിപ്രായങ്ങളുള്ള മനുഷ്യർ ഇടകലർന്ന് ജീവിക്കുക എന്നതാണ് ഏറ്റവും അഭികാമ്യമായ കാര്യം

- അൽ അറേബ്യൻ നോവൽ ഫാക്ടറി
- ബെന്യാമിൻ


#616113210
#novelking
November 20, 2024 at 12:33 PM
ഓരോ വായനയും എനിക്കൊരു പുതിയ ലോകത്തിലേക്കുള്ള ജനനമാണ്. ഓരോ വായനാവസാനവും എനിക്കൊരു മരണമാണ് . അതുകൊണ്ടുതന്നെ അതിനിടയിലെ ജീവിതം ഓരോ തവണയും ഞാൻ പരമാവധി നീട്ടിക്കൊണ്ടു പോകും. വേറിട്ട ലോകങ്ങളിൽ ജീവിക്കുവാൻ എനിക്കിഷ്ടമാണ്.

- അൽ അറേബ്യൻ നോവൽ ഫാക്ടറി
- ബെന്യാമിൻ


#616113210
#novelking
November 20, 2024 at 12:15 PM
താഴെക്കിടയിലുള്ളവരുടെ ജീവിതത്തോടുള്ള അർപ്പണം അസൂയാവഹമാംവിധം കടുത്തതാണ്. ആ സമർപ്പണമാണ് മുന്തിയവന്‍റെ ധൂർത്ത്.

- അൽ അറേബ്യൻ നോവൽ ഫാക്ടറി
- ബെന്യാമിൻ


#616113210
#novelking
November 20, 2024 at 12:08 PM
ചിത്രങ്ങളിലേതുപോലെ ആർക്കും ജീവിക്കാനാവില്ല പ്രതാപ്, ഇത്തിരിയൊക്കെ സ്ഥാനംതെറ്റൽകൂടിയാണ് ജീവിതം. അല്ലാത്തതിലൊക്കെ പരസ്യത്തിന്‍റെ കാപട്യമുണ്ടാവും.

- അൽ അറേബ്യൻ നോവൽ ഫാക്ടറി
- ബെന്യാമിൻ


#616113210
#novelking
November 20, 2024 at 11:49 AM
ഓരോ മനുഷ്യരും എന്തെല്ലാം തരം ജീവിതങ്ങളാണ് ജീവിച്ചു തീർക്കുന്നത് അല്ലേ..? മറ്റൊരാൾക്ക് ഒരിക്കലും എത്തിപ്പെടാനോ ചിന്തിക്കാൻപോലുമോ ആവാത്തതരം വൈവിധ്യം അതിനുണ്ട്. എന്തെല്ലാം തരം ജീവിതങ്ങൾ... സ്വപ്നങ്ങൾ... താൽപര്യങ്ങൾ...ഈ വൈവിധ്യമല്ലേ മനുഷ്യ ജീവിതത്തിൻ്റെ മാധുര്യം. അവരെയെല്ലാം ഒരു കണ്ണിയിൽ കോർക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അതിൽ പരം അപഹാസ്യകരമായ മറ്റെന്തുണ്ട്?

- അൽ അറേബ്യൻ നോവൽ ഫാക്ടറി
- ബെന്യാമിൻ


#616113210
#novelking
November 20, 2024 at 11:41 AM
ദാമ്പത്യത്തിന്‍റെ കിണറിൽനിന്ന് ഒരു പെണ്ണ് പ്രണയത്തിന്‍റെ വിഹായസിലേക്ക് അള്ളിപ്പിടിച്ച് കയറിവരുന്നു എങ്കിൽ അതിനവൾക്ക് മതിയായ കാരണങ്ങൾ ഉണ്ടെന്ന് ഞാനിപ്പോൾ തിരിച്ചറിയുന്നു..!

- അൽ അറേബ്യൻ നോവൽ ഫാക്ടറി
- ബെന്യാമിൻ


#616113210
#novelking
November 20, 2024 at 11:32 AM
ചില കാര്യങ്ങൾ നാം നിർബന്ധമായും കേൾക്കണം എന്നതുപോലെ ചില കാര്യങ്ങൾ മനപ്പൂർവം കേൾക്കാതിരിക്കാനും ശ്രദ്ധിക്കണം.

- അൽ അറേബ്യൻ നോവൽ ഫാക്ടറി
- ബെന്യാമിൻ


#616113210
#novelking
November 20, 2024 at 11:25 AM
എനിക്ക് എന്‍റെ വിശ്വാസത്തിൽ ജീവിക്കാൻ അവകാശമുണ്ടെന്നതുപോലെ നിങ്ങൾക്ക് നിങ്ങളുടെ ഇഷ്ടപ്രകാരം ജീവിക്കാനും അവകാശമുണ്ട്.

- അൽ അറേബ്യൻ നോവൽ ഫാക്ടറി
- ബെന്യാമിൻ


#616113210
#novelking
November 20, 2024 at 3:58 AM
ഓർമ്മയാണ് ജീവിതം എന്ന് പറയുന്നത് എത്ര ശരിയാണ്. എനിക്കോർമയുള്ള ഞാനല്ല അവർക്കോർമയുള്ള ഞാൻ. അവരുടെ ഓർമയിലൂടെ എന്നെ വായിച്ചാൽ ഒരു പുതിയ എന്നെ പിടികിട്ടുമായിരിക്കും.

- അൽ അറേബ്യൻ നോവൽ ഫാക്ടറി
- ബെന്യാമിൻ


#616113210
#novelking
November 20, 2024 at 3:57 AM
നിങ്ങൾ ബ്രിട്ടീഷുകാർ ഒഴിഞ്ഞുപോയ എല്ലാ ഇടങ്ങളിലും യഥാർത്ഥത്തിൽ അധികാരം കൈമാറിയത് ജനങ്ങളിലേക്കായിരുന്നില്ല, ഏതെങ്കിലും ഒക്കെ കുടുംബങ്ങളിലേക്കാണ്. ശരിയല്ലേ?

- അൽ അറേബ്യൻ നോവൽ ഫാക്ടറി
- ബെന്യാമിൻ


#616113210
#novelking
November 20, 2024 at 3:41 AM