നത്ത്case
banner
kochunathth.bsky.social
നത്ത്case
@kochunathth.bsky.social
Hoot Hoot Hoot
തേക്കപ്പെട്ട മനയ്ക്കലേക്ക് സ്വാഗതം ....
August 14, 2025 at 6:09 PM
Why she didn't receive national award for best actress is still a mystery to me...not even a Keralite could portray a Keralite with this kind of accuracy and 'acharaspudatha'..
August 14, 2025 at 6:05 PM
ബോളിവുഡ്ന് കുറച്ചു നാളെയായി ചെറിയ ഒരു മലയാളം പ്രേമം കാണുന്നുണ്ട് - കേസരി 2, ബേബി ജോൺ , കേരള സ്റ്റോറി (ഹെന്റെ സിവനേ..) ദേ ഇപ്പോൾ ഒരു പരമസുന്ദരി കൂടെ ആയപ്പോൾ പൂർത്തി ആയി..
August 14, 2025 at 5:46 PM
ഇൻസ്റാഗ്രാമത്തിൽ കുടിൽ കെട്ടി താമസിക്കാത്ത കാരണം യൂട്യൂബിൽ കുറച്ച ഇൻസ്റ്റാഗ്രാം റീൽസിന്റെ റിവ്യൂ കണ്ടു... വേണ്ടാരുന്നു
August 14, 2025 at 7:19 AM
എന്തൊരു ഓവർ ആക്ടിങ് ആണു ഫഹദേ !!! ക്രിൻഞ്ച് അടിച്ചു ഞാൻ കൊഞ്ച് പോലെ ആയി ....OKCK ട്രെയ്ലർ കണ്ടു ; ഫയങ്കരം തന്നെ..കല്യാണി പിന്നെ പോട്ടെ സാരമില്ല... പാവം നെപോകൾക്കും ജീവിക്കണമല്ലോ . പുള്ളികാരിയുടെ ആക്ടിങ് റേഞ്ച് വെച്ച് നോക്കുമ്പോൾ കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ല.
August 12, 2025 at 4:48 PM
നാട്ടിലെ ഈച്ചകളുമായി compare ചെയ്‌താൽ ഈ ഗൾഫിലെ ഈച്ചകളൊക്കെ മണ്ണുണ്ണികൾ ആന്നെന്നു തോന്നും...ഒറ്റയടിക്ക് കാറ്റ് പോയി
March 25, 2025 at 4:21 PM
Empuraan trailer kandu...Red dragon mikkavarum Rick Yune thanne aarikkum enn thonnunnu

#Empuraan #L2
March 20, 2025 at 9:22 AM
നല്ല ദേഷ്യം വരുന്നുണ്ട് ...എന്നാൽ ഇന്നിനി നീലാകാശത്തിന്റെ നെഞ്ചത്ത് കയറിയേക്കാം
March 18, 2025 at 9:44 AM
ഓരോരോ നിർഗുണ പരബ്രഹ്മങ്ങൾ ....മാനസിക രോഗം ആണെങ്കിൽ ചികിത്സിക്കണം. അല്ലാതെ, അതാണ് എന്റെ ഐഡന്റിറ്റി,ഇനി ഞാൻ എല്ലാ ക്രിട്ടിസിസത്തിനും അതീതനാണ് എന്നും പറഞ്ഞു അതും പൊക്കിക്കൊണ്ട് നടക്കുവല്ല.
March 18, 2025 at 9:42 AM
വല്യ അടുപ്പവും പരിചയവും ഇല്ലാത്ത ആളുകളെ കയറി "നീ" എന്ന് വിളിക്കുന്നത് തന്നെ മാന്യതയും മര്യാദയും ഇല്ലാത്തവരുടെ ലക്ഷണം ആണ്...അത് Age കുറഞ്ഞവർ ആയാൽ പോലും . എന്റെ ഓഫീസിൽ കുറച്ചു പേര് ഇങ്ങനെ ഉണ്ടായിരുന്നു .പ്രായത്തിൽ ഞാൻ താഴെ ആയതുകൊണ്ട് അന്നൊന്നും പറഞ്ഞില്ല; ഇനി അങ്ങനെ ഒരു അനുഭവം ഉണ്ടാകാൻ ഉള്ള അവസരം ആർക്കും കൊടുക്കുകയും ഇല്ല .
March 18, 2025 at 9:39 AM
ഫീഡിൽ മൊത്തം അഡ്വെർടൈസ്‌മെന്റ് ആണല്ലോ ....നീലാകാശത്തും എനിമി ഡ്രോണുകളോ..
February 27, 2025 at 3:43 AM
ഒരിറ്റു സ്നേഹത്തിനു വേണ്ടി
എന്റെ ആത്മാവിനെ ഞാനെന്തിന്
വീണ്ടും വീണ്ടും തച്ചുടയ്ക്കണം?

നിന്റെ സ്നേഹം മുള്ളുകളാണെങ്കിൽ
നിന്റെ ചുംബനങ്ങൾ മുള്ളാണികളാണെങ്കിൽ
നമ്മുടെ ജീവിതം,എന്റെ കുരിശുമരണം ആണെങ്കിൽ ,
ഇവിടെ എല്ലാം അവസാനിക്കട്ടെ;
മൂന്നാം നാളെങ്കിലും എന്റെ ആത്മാവ് ഉയിർത്തെണീൽക്കുമല്ലോ
February 15, 2025 at 9:57 AM
മലയ്ക്കുമീതെ നീലാകാശം തേടി
സ്വപ്‌നങ്ങൾ പറന്നു
വെയിൽപക്ഷികൾക്കൊപ്പം ചിറകുവിരിച്ച മോഹങ്ങൾ ...
അതിരില്ലാത്ത പതിരില്ലാത്ത
പതിവില്ലാത്ത മോഹങ്ങൾ...
February 15, 2025 at 9:48 AM
ഇന്ന് ഉറക്കം ഉണർന്നെണീറ്റപ്പോൾ ആണ് മനസിലായത്... ഇന്നലെ രാത്രി കൊതുകുതിരി കത്തിച്ചില്ല .ദേഹം മുഴുവൻ കൊതുകുകൾ നെയ്യപ്പം ചുട്ടു വെച്ചിരിക്കുന്നു.
December 19, 2024 at 1:01 PM
നിന്റെയുള്ളിലെ അന്ധകാരത്തിനെ
എന്റെയുള്ളിലെ ഭ്രാന്തിനു
പുണരാനാവുന്നില്ലെങ്കിൽ
നാമെങ്ങനെ കമിതാക്കളാകും?
December 4, 2024 at 6:32 AM
അഭേദ്യമെന്ന് തോന്നുമെങ്കിലും
ചങ്ങലക്കണികൾ അടരുന്നത് ഞാനറിയുന്നു....
നീ തിരഞ്ഞ സ്വതന്ത്രാകാശങ്ങളിൽ
ഉയർന്നു നീ പറന്നകലുന്നത്
ഞാനറിയുന്നു....

ദൂരമെത്രയേറിയാലും
നിന്നെ ഞാൻ സ്നേഹിക്കുന്നുവെന്ന്
നീയറിയുന്നുവോ ?
December 2, 2024 at 5:33 PM
Enthellaam enthellaam swapnangalaanenno
Enthellaam enthellaam mohangalanenno....
December 1, 2024 at 5:36 PM
കറുത്ത വെള്ളിയാഴ്ച കുറച്ചു കാശുലാഭിക്കാൻ കൊച്ചുവെളുപ്പിനു മാളിൽ ചെന്നുകയറിയപ്പോൾ കടന്നൽക്കൂടിളകിയപോലെ കാറുകൾ
November 29, 2024 at 12:03 PM
ഇരുൾമൂടിയ രാത്രിയിൽ,നിൻ കണ്ണീർ
തോരാമഴയായ് പെയ്യുമ്പോൾ
മറവിയുടെ പുതപ്പിനുള്ളിൽ ഞാൻ
നിദ്രയെ പുൽകുകയായിരുന്നു

എൻ സ്വാർത്ഥ സ്വപ്നങ്ങളുടെ നുറുങ്ങുവെട്ടത്തിലെങ്ങും
നിൻ മുഖം തെളിഞ്ഞതേയില്ല;
എന്റെ ഉണർച്ചകളുടെ ആലസ്യത്തിലും
നിന്റെ വ്യഥകൾ എനിക്കന്യമായിരുന്നു

മാപ്പ് ....നിന്നെ കാണാതിരുന്നതിന്
മാപ്പ്.....നിന്നെ കേൾക്കാതിരുന്നതിന്
മാപ്പ്.....ചോദിക്കാൻ അർഹതയില്ലെങ്കിലും.
November 26, 2024 at 6:04 PM
നീലാകാശം പീലിവിരിക്കും പച്ചത്തെങ്ങോല
തെളിഞ്ഞ മഞ്ഞ പൂഞ്ചിറയാകെ ചുവന്ന റോസാപ്പൂ
തവിട്ടു പശുവിന്‍ വെളുത്ത പാല്‍ കുടിച്ചതില്‍ പിന്നെ
കറുത്ത രാത്രിയില്‍ ഈ നിറമെല്ലാം ഓര്‍ത്തു കിടന്നു ഞാന്‍.

#Bluesky #Neelaakaasham #OmshantiOshana
November 26, 2024 at 5:37 PM
ഇവിടെ മഴയാണ്..
ദാഹിച്ചു വരണ്ട മണ്ണിലേക്ക് മേഘങ്ങൾ
മണ്ണിന്റെ തന്നെ രസങ്ങൾ ഇറ്റിച്ചുകൊടുക്കുന്നു..
November 25, 2024 at 12:54 PM
മന്ദാരങ്ങളിൽ മഞ്ഞവെയിൽ ഉരുക്കിയൊഴിച്ച പൊന്ന്‌,
ഇലപ്പടർപ്പും കടന്ന്‌ നിലത്തു പരന്നൊഴുകുന്നു..

നടവഴികളിൽ ചൂടുണ്ട് ; കാലടികളിലെ കല്ലുകൾ ഓരോ ചുവടും അടയാളപ്പെടുത്തുന്നു...

യാത്ര ഇനിയും പോകാനുണ്ട്,കുറെ ദൂരം..
വെട്ടമുള്ളപ്പോൾ വഴികണ്ടു നടക്കാം, കാലുകളിലെ പൊള്ളൽ മറക്കാം..

#malayalam
November 24, 2024 at 6:49 PM
വർഷമേഘങ്ങൾ കാത്തുനിൽക്കുമീ വൃക്ഷത്തി-
നൊരു കാറ്റിൻ തണുവിരൽ സ്പർശം പോലെ,
പ്രണയമേ വരിക, ഈ മരുഭൂമിയിൽ ,
ഒരു മരുപ്പച്ച കാണിച്ചുതരിക.
November 24, 2024 at 11:48 AM