banner
my-ramblings.bsky.social
@my-ramblings.bsky.social
#Book 60
"1850-കളിൽ ദളിത് വിദ്യാഭ്യാസത്തിന് തുടക്കംകുറിച്ചതും പള്ളിയോട് ചേർന്ന് പള്ളിക്കൂടം ആരംഭിച്ചതും കുര്യാക്കോസ് ചാവറ അച്ഛനാണെന്നും അദ്ധേഹമാണ് ദളിതരുടെ അപ്പൊസ്തലൻ എന്നുമാണ് കേരളസർക്കാറിന്റെ പാഠപുസ്തകത്തിൽ പറയുന്നത്. വസ്തുതകൾക്ക് നിരക്കുന്ന യാതൊരു തെളിവുകളുമില്ലാതെയാണ് പാഠപുസ്തകങ്ങൾക്കുള്ളിൽ ദളിതർക്ക് ഒരു രക്ഷകനെ നിർമ്മിച്ചത്. കപട ചരിത്രരചനകൾ എന്നത് കേവലം പാഠപുസ്തകങ്ങളെ മാത്രം ലക്ഷ്യമിട്ടു കൊണ്ടുള്ളതല്ല, മറിച്ച് രാഷ്ട്രീയ സാമൂഹിക ആധിപത്യം..
1/n
November 1, 2025 at 6:04 PM
ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ എന്ന് അറിയപ്പെടുന്ന പട്ടേലിന്, അർ.എസ്.എസ്സിനോട് നല്ല രീതിയിൽ അനുഭാവം ഉണ്ടായിരുന്നു. ഗാന്ധി വധത്തിനുശേഷം വേറേ വഴിയൊന്നും ഇല്ലാത്തതിനാലാണ് നിരോധിക്കാൻ തയ്യാറായത്. മുന്നെതന്നെ നെഹ്രുവിനെ പോലെയുള്ളവരുടെ നിർബ്ബന്ധത്തിനു വഴങ്ങിയിരുന്നെങ്കിൽ ഒരു പക്ഷേ ഗാന്ധി കൊല്ലപ്പെടില്ലായിരുന്നു.
"Vajpayee The Ascent of the Hindu Right, Abhishek Choudhary."
November 1, 2025 at 5:59 PM
yeh zindagi usiki hai joh kisi ka ho gaya
pyar hi mein kho gaya
yeh zindagi usiki hai
October 12, 2025 at 5:31 PM
അംബേദ്കർ - മുഞ്ചേ ഉടമ്പടി:
മതംമാറ്റത്തിനു തയ്യാറെടുക്കുന്നു എന്ന് മനസിലാക്കി, 1936 ജൂൺ 18ന് ഹിന്ദുമഹാസഭ നേതാവ് മൂഞ്ചേ, അംബേദ്ക്കറെ സന്ദർശിച്ചു ചർച്ച നടത്തുന്നുണ്ട്. അംബേദ്കർ ഇസ്ലാംമതം സ്വീകരിക്കാൻ സാദ്ധ്യതയുണ്ട് എന്ന് ഭയമായിരുന്നു ഇതിന് പിന്നിൽ. ചർച്ചകൾക്കൊടൂവിൽ, ഇന്ത്യക്ക് പുറമെ നിന്നു വന്ന മതങ്ങൾ (ഏബ്രഹാമീക്ക് ) ഒന്നുംതന്നെ സ്വീകരിക്കില്ല, മറിച്ച് സിഖ്മതം തിരെഞ്ഞെടുക്കാം എന്ന് അംബേദ്കർ ഉറപ്പ് നൽക്കുന്നുണ്ട്. ദളിതരുടെ സിഖ് മതംമാറ്റം...
October 12, 2025 at 5:28 PM
വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയില്‍ ആയിരുന്നെങ്കിലും അവര്‍ക്കിടയിലെ അന്തര്‍ധാര സജീവമായിരുന്നു എന്ന് വേണം കരുതാന്‍...
October 4, 2025 at 2:54 PM
കേരളത്തിൽ പോയിട്ട്, ഇന്ത്യയിൽ പോലും കാല് കുത്തിയതിനു ചരിത്രപരമായ ഒരു തെളിവും ഇല്ലാത്ത തോമസിന്റെ മായാജാലത്തില്‍ ആകൃഷ്ടരായി ക്രിസ്തുമതം സ്വീകരിച്ച ബ്രാഹ്മണരുടെ സന്തതി പരമ്പരകളാണെന്ന് അവകാശപ്പെടുന്ന കേരളത്തിലെ നസ്രാണികൾ ക്രൈസ്തവ വിശ്വാസരീതികള്‍ പിന്തുടരുകയോ, അവ എന്താണെന്ന് അറിവോ ഇല്ലാത്ത വിഭാഗമായിരുന്നു. ബൈബിള്‍ ഇല്ല, വിദ്യാഭ്യാസമില്ല, വിദ്യാഭ്യാസമുള്ള പുരോഹിതര്‍ ഇല്ല, പള്ളികള്‍ വളരെ ദുർലഭം, മന്ത്രവാദം സ്ഥിരമായി ചെയ്യുക, പള്ളികളില്‍ തേര്‌ വലിക്കുക...
1/N
September 21, 2025 at 2:07 PM
വേറൊരു രസകരമായ കാര്യം കേരളത്തിൽ പ്രചാരമുള്ള കഥകളിൽ യക്ഷിക്കു ഇരുമ്പിനെ പേടിയണ്. ബൗദ്ധ ജാതകകഥകളിലും ഇത് കാണാം.

ബൗദ്ധ മതത്തിലെ, ഹരിതി എന്ന യക്ഷിയുടെ ചിത്രം.
September 7, 2025 at 2:49 PM
ആദിമ ജനതയുടെ മരങ്ങൾ മലകള്‍ നദികള്‍ തുടങ്ങി സകല വസ്തുക്കളിലും ആത്മാവുണ്ടെന്ന് വിശ്വാസവൂം, അവയുടെ ആരാധനയുമായിരിക്കും യക്ഷസങ്കൽപ്പത്തിന്റെ ഉത്ഭവത്തിന്‌ കാരണം. യക്ഷാരാധനയെ ഗ്രാമ-നാടോടി ദേവതാരാധനാ സമ്പ്രദായമായും നാഗരികരുടേതുള്‍പ്പെടെ ആരാധിക്കപ്പെട്ട മുഖ്യധാര ദേവതകളായും ഒക്കെ കരുതുന്നു. ഇന്ത്യയില്‍ ആദ്യമായി വിഗ്രഹാരാധന തുടങ്ങിയതു യക്ഷന്മാര്‍ക്കായിരുന്നുവെന്നാണു കരുത്തുന്നത്‌. ബി.സി. മൂന്നാം നൂറ്റാണ്ട് മുതൽക്കുതന്നെ യക്ഷന്മാരുടെ വിഗ്രഹങ്ങൾ നിർമിച്ചിരുന്നതായി കാണാം.
1/N
September 7, 2025 at 2:40 PM
August 31, 2025 at 4:07 PM
August 24, 2025 at 6:36 PM
#Book 58
ബാബിലോണിലെ നബുക്കദ് നസർ ചക്രവർത്തി രണ്ടാമത്തെ ദേവാലയം തകർത്തപ്പോൾ ഓടിവന്നവരാണ് മലബാറി ജൂതർ. ബാബേലിൽനിന്നും, നിനവെയിൽനിന്നും, അലൈപ്പോവിൽനിന്നും, ദമാസ്കസിൽനിന്നും പീഡനം സഹികാതെ ഓടിപ്പോന്നവർ. ഇവിടുത്തെ തദേശീയരായ സ്ത്രീകളെ കല്യാണം കഴിച്ച്, അവരുടെ സന്തതികളാണ് കറുത്ത ജൂതർ എന്ന് അറിയപ്പെട്ടത്. പതിനഞ്ചാം നൂറ്റാണ്ടിൽ ഇൻക്വസിഷൻ സമയത്ത് സ്പെയിൻ, പോർച്ചുഗൽ നിന്നും വന്നവരാണ് പരദേശി അഥവാ വെളുത്ത ജൂതർ.
++
August 10, 2025 at 6:05 PM
#Book 57
'വനവാസി കല്യാൺ ആശ്രമം' എന്ന സംഘപരിവാർ സംഘടനയുടെ ചരിത്രം, ആദിവാസികളുടെ ഇടയിൽ ആരോഗ്യമേഖലയിൽ, വിദ്യാഭ്യാസരംഗത്ത്, വനാവകാശ നിയമങ്ങളുടെ കാര്യത്തിൽ ഒകെ എങ്ങനെയാണ് ഇടപെട്ട് പ്രവർത്തിക്കുന്നത് എന്ന് വിശദമായി ചർച്ച ചെയുന്ന പുസ്തകം. പ്രധാന ലക്ഷ്യം ആദിവാസികളുടെ ക്രിസ്തുമതത്തിലെക്ക് പരിവർത്തനം തടയുകയും, ഹൈന്ദവ ധർമ്മത്തിലേക്ക് കൊണ്ടുവരുകയുമാണ്. ഇവരുടെ പ്രവർത്തനം ബി.ജെ.പിക്ക് തിരഞ്ഞെടുപ്പിൽ എങ്ങനെയാണ് ഗുണം ചെയുന്നത് എന്നും ചർച്ചചെയുന്നു.
August 3, 2025 at 6:37 PM
"ചരിത്രം ആവർത്തിക്കും. ആദ്യം ദുരന്തമായും, പിന്നെ പ്രഹസനമായും"

ലെനിൻഗ്രാഡ് സീജ്"
July 27, 2025 at 4:35 PM
July 27, 2025 at 4:24 PM
'ഗണ്ടി' പാർസി സർനേമ്മ് ആണ്, 'ഗാന്ധി' ഹിന്ദു ബനിയാ സർനേമ്മ് ആണ്. രാധിക ഗണ്ടി ഹിന്ദുവാണ്(ജന്മംകൊണ്ട്). അവരുടെ ഭർത്താവ് കോബഡ് ഗണ്ടിയിൽ നിന്നാണ് സർനേമ്മ് കിട്ടയിത്. ഫിറോസും ജന്മംകൊണ്ട് പാർസിയാണ്.
(1) India after Gandhi -- Ramachandra Guha
(2) Fractured Freedom. A prison memoir -- Kobad Ghandy
July 6, 2025 at 6:30 PM
ശൂദ്ര സന്യാസി ആയതുകൊണ്ടാണ് ശംബുകന്റെ തല രാമൻ വെട്ടിയത്, സീതയെ കാട്ടിൽ ഉപേക്ഷിച്ചതിനെ, രാമായണം, മഹാഭാരതം മുതലായ ഇതിഹാസങ്ങൾ, പുരാണങ്ങൾ, ശ്രുതികൾ, സ്മൃതികളിലെ ജാതിയത, സ്ത്രീവിരുദ്ധത, മനുഷ്യത്വവിരുദ്ധത വിമർശിക്കുമ്പോൾ ഖുർആനിൽ അടിമത്തം, അടിമ സ്ത്രീകളുടെ ലൈംഗികചൂഷണം ന്യായീകരിക്കുന്നില്ലെ.
മുഹമ്മദ് കല്യാണം കഴിക്കുമ്പോൾ ആയിഷ ആറ് വയസ്സ് ഉള്ള ചെറിയ കുട്ടി ആയിരുന്നില്ലെ. നിങ്ങൾ അതിനെ എന്താണ് വിമർശിക്കാത്തത്.
July 6, 2025 at 12:22 AM
July 6, 2025 at 12:08 AM
July 3, 2025 at 10:17 PM
July 3, 2025 at 10:16 PM
കുട്ടിപട്ടാളം
നിർബന്ധിച്ച് പട്ടാളത്തിൽ ചേർക്കാൻ ആയിരക്കണക്കിന് പിള്ളേരെ ആണ് പുലികൾ തട്ടിക്കൊണ്ടുപോയത്, ഇതിൽ നാൽപതിഞ്ച് ശതമാനവും പെൺകുട്ടികളായിരുന്നൂ. ഉത്സവങ്ങൾ, സ്കൂളിലേക്ക് പോകുന്ന വഴി ഒക്കെ ആയിരുന്നു കുട്ടികളെ തട്ടിക്കൊണ്ടുപോയിരുന്നത്. കൂടതലും ശ്രീലങ്കയുടെ കിഴക്കൻ പ്രദേശങ്ങളിലെ പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളെയാണ് ഇങ്ങനെ തട്ടിക്കൊണ്ടുപോയത്. നിർബ്ബന്ധമായി എല്ലാ കുടുംബത്തിൽ നിന്നും ചുരുങ്ങിയത് ഒരു കുട്ടിയെ എങ്കിലും പുലികൾക്ക് കൊടുക്കണം എന്ന് ഒരു നിയമം
June 1, 2025 at 4:12 PM
#Book 54
തമിഴ് മുസ്ലീങ്ങളുടെ കൂട്ടപലായനം:
1990 ഒക്ടോബറിൽ, സ്വന്തം വീടും, സമ്പാദ്യവും ഉപേക്ഷിച്ച് ജാഫ്നാ ഉൾപ്പെടുന്നു ശ്രീലങ്കയുടെ വടക്കൻ പ്രദേശങ്ങളിൽ നിന്നും 7200 മുസ്ലീങ്ങളാണ് പലായനം ചെയ്യാൻ നിർബ്ബന്ധിതരായത്. സിംഹളർ തമിഴരോട് ചെയ്തത് പോലെ, പുലികൾ ഒഴിഞ്ഞുപോയ മുസ്ലീങ്ങളുടെ വീടുകളും, സ്വത്തുക്കളും കൊള്ളയടിച്ചു. കിഴക്കൻ പ്രദേശങ്ങളിലെ ചില മുസ്ലിം വിഭാഗങ്ങൾ സിംഹള ദേശീയവാദികളുടെ കൂടെ ചേർന്ന് തമിഴരെ കൊല്ലുകയും, വ്യാപകമായി ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്നു.
June 1, 2025 at 4:12 PM
#Book 53
പെരിയാറും ബുദ്ധമതവും: നിരീശ്വരവാദി ആയിരുന്നെങ്കിലും മതപരിവർത്തനത്തിന്റെ സാമൂഹിക, സാംസ്കാരിക പ്രാധാന്യം പെരിയാർ തിരിച്ചറിഞ്ഞിരുന്നു. തന്റെ യുക്തിവാദ രാഷ്ട്രീയത്തോട്, തത്ത്വചിന്താപരമായി ഏറ്റവും അടുത്ത കിടക്കുന്ന മതം എന്ന രീതിയിൽ ആണ് ബുദ്ധമതത്തെ കണ്ടത്. ഇതിൽ അംബേദ്കറൂമായി സമാനതകൾ കാണാം. രണ്ടു പേരെയും ബൗദ്ധദർശനം മുന്നോട്ടുവെക്കുന്ന ആത്മീയവശവും, രാഷ്ട്രീയവശവും 'ബ്രാഹ്മണാധിപത്യത്തെ എതിർക്കുന്ന കൗണ്ടർ-ഹിജെമനിക്ക് അലെങ്കിൽ കൗണ്ടർ-പൊളിറ്റിക്സ്' സ്വാധീനിച്ചതായി കാണാം.
May 18, 2025 at 5:46 PM
അഞ്ചുവിളക്കിന്റെ ചരിത്രം ഒക്കെ ബ്രീഫ് ആയി വിവരിക്കുന്നുണ്ട്.
May 8, 2025 at 12:31 AM
ഈ സംഘത്തെ ആക്രമിച്ചു. ഈ സംഭവത്തിന് ശേഷം ബ്രിട്ടീഷ് അധികാരികളുടെ ഭാഗത്ത് നിന്നും വേണ്ട സഹായം ലഭിക്കാത്തതിനാലും, പ്രതികൂലമായ നിലപാടിൽ പ്രതിഷേധിച്ചും ടി.കെ ചാമി കെ.ടി തോമസ് ആയും, കെ.ടി മാധവൻ കെ.ടി ഫിലിപ് ആയും, മുത്തു ചാൾസും ആയി ക്രിസ്തുമതം സ്വീകരിച്ചു. അതുപോലെ ബ്രിട്ടീഷുകാരായ ഉദ്യോഗസ്ഥരൂടെ വർണ്ണവെറിയും, വംശീയവുമായ അപമാനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത തദേശീയനായ ആദ്യത്തെ സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്ന രത്നവേൽചെട്ടിയാരുടെ ഓർമ്മക്ക് സ്ഥാപിച്ച, മൈതാനത്ത് ഉള്ള
May 8, 2025 at 12:31 AM
#Book 52
പാലക്കാട്ടെ ആദ്യകാല നവോത്ഥാന നായകർ, കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് നേതാക്കളെ കുറിച്ചുള്ള പുസ്തകം. കൽപ്പാത്തി സമരത്തെ കുറിച്ചും, ഈഴവർ ഉൾപ്പെടെയുള്ള പിന്നോക്കക്കാർക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ഗ്രാമവീഥികളിൽ, ഗവൺമെന്റ് അനുമതിയെ തുടർന്ന് 1924 നവംബർ 13ന്, ടി.കെ ചാമിയുടെ(ഒ.വി വിജയന്റെ മുത്തശ്ശൻ) നേത്രത്വത്തിൽ ഒരു സംഘം ആളുകൾ പ്രവേശിക്കാൻ ശ്രമം നടത്തി. അതേത്തുടർന്ന് പട്ടന്മാർ കണ്ണിൽ മണ്ണ് വാരി എറിഞ്ഞും, കല്ലെറിഞ്ഞും..
May 8, 2025 at 12:31 AM